Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെയ്​ശെ മുഹമ്മദ്​...

ജെയ്​ശെ മുഹമ്മദ്​ ആസ്ഥാനത്തി​െൻറ നിയന്ത്രണം പാക്​ സർക്കാർ ഏറ്റെടുത്തു

text_fields
bookmark_border
mazood-asar-23
cancel

ലാഹോർ: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച്​ ആഗോളതലത്തിൽ വിമർശനങ്ങൾ ശക്​തമാവുന്നതിനിടെ ഭീകരസംഘടനയായ ജെയ്​ശെ മ ുഹമ്മദ്​ ആസ്ഥാനത്തി​​​െൻറ നിയന്ത്രണം പാകിസ്​താൻ ഭരണകൂടം ഏറ്റെടുത്തു. പാക്​ പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ്​​ശെ മ ുഹമ്മദി​​​െൻറ ആസ്ഥാനത്തി​​​െൻറ നിയന്ത്രണമാണ്​ സർക്കാർ ഏറ്റെടുത്തത്​.

സംഘടനയുടെ കീഴിലുള്ള മതപഠനശാലയും മസ്​ജിദും മറ്റ്​ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേ​ന്ദ്രമാണ്​ സർക്കാറിനെ നിയന്ത്രണത്തിലേക്ക്​ എത്തിയത്​. പാക്​ അധികൃതർ ഏറ്റെടുക്കു​േമ്പാൾ 600 വിദ്യാർഥികളും 70 അധ്യാപകരും ക്യാമ്പസിലുണ്ടായിരുന്നതായി സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി ഇംറാൻ ഖാ​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനമുണ്ടായത്​.

ഫെ​ബ്രുവരി 14ന്​ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാ​ക്രമണത്തി​​​െൻറ ഉത്തരവാദിത്തം ജെയ്​​ശെ മുഹമ്മദ്​ ഏറ്റെടുത്തിരുന്നു. ഇതിന്​ പിന്നാലെ സംഘടനക്ക്​ സംരക്ഷണം നൽകുന്നതെന്ന്​ പാകിസ്​താനാണെന്ന ആരോപണവുമായി ഇന്ത്യൻ സർക്കാർ രംഗത്തെത്തി. യു.എൻ ഉൾപ്പടെയുള്ള സംഘടനകൾ ആക്രമണവുമായി ബന്ധപ്പെട്ട്​ പാകിസ്​താനെ വിമർശിച്ചതോടെ രാജ്യത്തിന്​ മേലുള്ള സമ്മർദ്ദം കൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaish-e-Mohammedworld newsmalayalam newsPulwama Attack
News Summary - Pakistan Govt Jaish-e-Mohammed HQ-World news
Next Story