കുൽഭൂഷൺ ജാദവ് കേസ്: പാകിസ്താൻ എതിർ ഹരജി നൽകും
text_fieldsഇസ്ലാമാബാദ്: ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് കഴിഞ്ഞവർഷം ഏപ്രിലിൽ പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവുമായി ബന്ധപ്പെട്ട കേസിൽ പാകിസ്താൻ എതിർ ഹരജി നൽകും. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഏപ്രിൽ 17ന് ഇന്ത്യ നൽകിയ ഹരജിക്ക് മറുപടിയായാണ് പാകിസ്താൻ എതിർ ഹരജി സമർപ്പിക്കുക.
കേസിെൻറ മേൽനോട്ടം വഹിക്കുന്ന പാക് അറ്റോർണി ജനറലിന് ഇന്ത്യൻ ഹരജിയുടെ പകർപ്പ് രണ്ടു ദിവസത്തിനുള്ളിൽ ലഭിച്ചേക്കും. പാകിസ്താൻ സൈനിക കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചതിനെ തുടർന്നാണ് കഴിഞ്ഞവർഷം ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (െഎ.സി.ജെ) സമീപിച്ചത്. െഎ.സി.ജെയിലെ 10 അംഗ ബെഞ്ച് അന്തിമവിധി വരുന്നതുവരെ ജാദവിെൻറ വധശിക്ഷ നടപ്പാക്കുന്നതിൽനിന്ന് പാകിസ്താനെ വിലക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
