തീവ്രവാദത്തിനെതിരെ പാകിസ്താൻ പോരാടുന്നു -ചൈന
text_fieldsബെയ്ജിങ്: തീവ്രവാദത്തിനെതിരെ പാകിസ്താൻ പോരാടുകയാണെന്ന് ചൈന. വിദേശകാര്യ മന്ത്രി വാങ് യിയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. പാകിസ്താൻ നല്ല സഹോദരരാജ്യവും ഉറ്റസുഹൃത്തുമാണ്. ൈചനയെക്കാൾ നന്നായി ആർക്കും പാകിസ്താനെ അറിയില്ല. തീവ്രവാദത്തിെൻറ ഇരയാണ് പാകിസ്താൻ. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില രാജ്യങ്ങൾ ഇക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെത്തിയപാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ചേർന്നാണ് വാർത്തസമ്മേളനം നടത്തിയത്. ബ്രിക്സ് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെയെടുത്ത പ്രമേയത്തെ ചൈന പിന്താങ്ങിയതിനു പിന്നാലെയാണ് ആസിഫ് ചൈന സന്ദർശിച്ചത്.
