Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 12:39 AM IST Updated On
date_range 22 Jun 2019 3:29 AM ISTപാകിസ്താൻ അഞ്ചുവർഷം കൊണ്ട് കയറ്റി അയച്ചത് 105461 കിലോ തലമുടി
text_fieldsbookmark_border
ഇസ്ലാമാബാദ്: അഞ്ചുവർഷത്തിനിടെ പാകിസ്താനിൽ നിന്ന് കയറ്റുമതി ചെയ്തത് 16 ലക്ഷം ഡോളർ (11.39 കോടി രൂപ)മൂല്യമ ുള്ള 105461 കിലോ ഗ്രാം തലമുടി. പാക് വാണിജ്യമന്ത്രാലയമാണ് ദേശീയ അസംബ്ലിയിൽ ഇക്കാര്യം അറിയിച്ചത്. ലാഭകരമായ മുടിവ്യവസായത്തെ കുറിച്ച് ആദ്യമായാണ് പാക് ദേശീയ അസംബ്ലിയിൽ വിവരം നൽകുന്നത്.
അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനാണ് മുടി കൂടുതലായി ഉപയോഗിക്കുന്നത്. 2016-17 കാലയളവിൽ അർബുദ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ മുടി വ്യവസായവും ഇടിഞ്ഞു.
ചൈന, അമേരിക്ക, ജപ്പാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കി.ഗ്രാമിന് 5000 രൂപ എന്ന നിരക്കിലാണ് വില ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
