Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ​: മുൻ പാക്​ പ്രസിഡൻറ്​ ആസിഫ്​ അലി സർദാരി അറസ്​റ്റിൽ

text_fields
bookmark_border
asif-ali-sardari
cancel

ഇസ്​ലാമാബാദ്​: കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്​ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്​റ്റർ ചെയ്​ത കേസിൽ മുൻ പാകിസ്​താൻ​ പ്രസിഡൻറ്​ ആസിഫ്​ അലി സർദാരി അറസ്​റ്റിൽ.

സഹോദരിക്കൊപ്പം ചേർന്ന്​ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട്​ ആസിഫ്​ അലിക്കെതിരെ നേര​ത്തെ കേസുണ്ടായിരുന്നു. പാർക്ക്​ ലെയ്​നിൽ ഒാഹരി പങ്കാളിത്തമുള്ളതായി അവകാശപ്പെട്ട്​ പാരത്തോൺ എന്ന പേരിൽ വ്യാജ കമ്പനി നടത്തുകയും കമ്പനിയുടെ പേരിൽ നാഷണൽ ബാങ്ക്​ ഓഫ്​ പാകിസ്​താനിൽ നിന്ന്​ 150 കോടി രൂപ വായ്​പയെടുത്ത് ഇൗ അക്കൗണ്ട്​​​ സ്വകാര്യ ബാങ്കിലേക്ക്​ മാറ്റി​െയന്നതാണ്​ കേസ്​. ഇസ്​ലാമാബാദ്​ ഹൈകോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ സർദാരി പിൻവലിച്ചതിന്​ പിന്നാലെയായിരുന്നു​ അറസ്​റ്റ്​.

സർദാരി നേരത്തേ തന്നെ അഴിമതി വിരുദ്ധ വിഭാഗത്തിൻെറ കസ്​റ്റഡിയിലാണ്​. അദ്ദേഹത്തെ ചൊവ്വാഴ്​ച അക്കൗണ്ടബിലിറ്റി കോടതി മുമ്പാകെ ഹാജരാക്കും. പാർക്ക്​ ലെയ്​ൻ കേസിൽ ആസിഫ്​ അലിയെ കസ്​റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകുമ്പോൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിൻെറ അന്വേഷണ ഉദ്യോഗസ്ഥൻ അദ്ദേഹത്തിൻെറ റിമാൻഡ്​ കാലാവധി നീട്ടാനായും അപേക്ഷ നൽകും. കോടതി രണ്ട്​ കേസുകളിലും ആസിഫ്​ അലി സർദാരിയുടെ റിമാൻഡ്​ അനുവദിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക്​ ഓരോ കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സാധിക്കും.

കറാച്ചി ആസ്ഥാനമായ ഒരു ഭൂമി കച്ചവട കമ്പനിയാണ്​ പാർക്ക്​ ലെയ്​ൻ എസ്​റ്റേറ്റ്​. വനഭൂമി അനധികൃതമായി ചില സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാർക്ക്​ ലെയ്​നിന്​ കൈമാറിയെന്ന ആരോപണത്തെ തുടർന്ന്​ അഴിമതി വിരുദ്ധ സേന സർദാരിക്കും അദ്ദേഹത്തിൻെറ മകൻ ബിലാവൽ ഭൂ​ട്ടോ സർദാരിക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. കേസിൽ ജൂൺ 12ന്​ ബിലാവലിന്​ ക്ലീൻ ചിറ്റ്​ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestworld newsmoney laundering casemalayalam newsAsif Ali ZardariPakistan Ex-president
News Summary - Pakistan Ex-president Asif Ali Zardari arrested in Money Laundering Case -world news
Next Story