പാകിസ്താനിലെ ആദ്യ ദലിത് വനിത സെനറ്ററായി കൃഷ്ണ കുമാരി
text_fieldsകറാച്ചി: മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്താനിൽ ആദ്യത്തെ ദലിത് ഹിന്ദു സെനറ്ററായി പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ (പി.പി.പി) കൃഷ്ണ കുമാരി കേൽഹി തെരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിൽനിന്നുള്ള ന്യൂനപക്ഷ സീറ്റിലാണ് കോൽഹി വിജയിച്ചത്.
നേരത്തേ രാജ്യത്തെ ആദ്യ ഹിന്ദു വനിത സെനറ്ററായി പി.പി.പിയുടെതന്നെ രത്ന ഭഗളവാൻദാസ് ചൗള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശപ്പോരാട്ടങ്ങളിലെ നാഴികക്കല്ലായാണ് കേൽഹിയുടെ ജയം. തെൻറ സഹോദരനൊപ്പം പൊതുപ്രവർത്തനം തുടങ്ങിയ അവർ താറിലെയും പരിസര പ്രേദശങ്ങളിലെയും അരികുവത്കരിക്കപ്പെട്ട ആളുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കായി പോരാടിയാണ് സജീവ രാഷ്ട്രീയത്തിൽ വിലാസമുറപ്പിച്ചത്.
സിന്ധിലെ നാഗർപാർക്കർ ജില്ലയിലെ താർ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ 1979ലാണ് കോൽഹിയുടെ ജനനം. 16ാം വയസ്സിൽ വിവാഹം. 2013ൽ സിന്ധ് സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 1858ൽ കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാരോട് പോരാടി മരണം വരിച്ച സാതന്ത്ര്യ സമര സേനാനി രൂപ്ലോ കോൽഹിയുടെ പിൻമുറക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
