മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്​​ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​  ഭ​ർ​ത്താ​ക്ക​ന്മാ​രോ​ടൊ​പ്പം ക​ഴി​യാം –പാ​ക്​ കോ​ട​തി

22:07 PM
11/04/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ സ​ഹോ​ദ​രി​ക​ളാ​യ ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ ഇ​സ്​​ലാ​മി​ലേ​ക്ക്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്​ ബ​ലം പ്ര​യോ​ഗി​ച്ച​ല്ലെ​ന്ന്​ പാ​ക്​ കോ​ട​തി. അ​തി​നാ​ൽ, പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്കൊ​പ്പം ജീ​വി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.  

സി​ന്ധ്​ പ്ര​വി​ശ്യ​യി​ലെ ഖോ​ട്​​കി മേ​ഖ​ല​യി​ലെ റ​വീ​ണ (13), റീ​ന (15) എ​ന്നീ പെ​ൺ​കു​ട്ടി​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നു കാ​ണി​ച്ച്​ പി​താ​വും സ​ഹോ​ദ​ര​നും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഇ​സ്​​ലാ​മാ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 

പെ​ൺ​കു​ട്ടി​ക​ളെ മു​സ്​​ലിം യു​വാ​ക്ക​ളെ​ക്കൊ​ണ്ട്​ വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. സംഭവം വിവാദമായതോടെ പാക്​ സർക്കാർ അന്വേഷണത്തിനുത്തരവിടുകയായിരുന്നു. 

Loading...
COMMENTS