പാകിസ്താനിൽ കോവിഡ് രോഗികൾ 25,000 കവിഞ്ഞു; 594 മരണം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണം 25,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,764 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോെട മൊത്തം രോഗബാധിതരുടെ എണ്ണം 25,837 ആയി. 30 പേർ കൂടി മരിച്ചതോെട ആകെ മരണസംഖ്യ 594 ആയി.
ലോക്ഡൗൺ പിൻവലിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വെള്ളിയാഴ്ച വൻ വർധനവ് രേഖപ്പെടുത്തിയത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച മുതൽ ലോക്ഡൗൺ പിൻവലിക്കുെമന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചത്.
ദരിദ്രരായ പൗരന്മാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാാണ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ മുൻകരുതലുകൾ എടുക്കണമെന്നും സ്ഥിതി വഷളായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് ഫെബ്രുവരി അവസാനം വരെ പാകിസ്താനിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, മാർച്ച് പകുതി മുതൽ എണ്ണം വർധിക്കാൻ തുടങ്ങി. കഴിഞ്ഞയാഴ്ച പ്രതിദിനം ശരാശരി ആയിരത്തിലധികം കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു.
ചെറിയ മാർക്കറ്റുകളും ഷോപ്പുകളുമാണ് ശനിയാഴ്ച മുതൽ സമയപരിധിയോടെ തുറക്കുക. വലിയ മാളുകളും മറ്റും അടച്ചിടും. സ്കൂളുകൾക്ക് ജൂലൈ പകുതി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതം പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
