Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്​ലാമാബാദിൽ...

ഇസ്​ലാമാബാദിൽ രണ്ടുമാസത്തേക്ക്​ രാഷ്​ട്രീയ റാലികൾ നിരോധിച്ചു

text_fields
bookmark_border
ഇസ്​ലാമാബാദിൽ രണ്ടുമാസത്തേക്ക്​ രാഷ്​ട്രീയ റാലികൾ നിരോധിച്ചു
cancel

ഇസ്​ലാമാബാദ്​: പാകിസ്​താൻ തലസ്ഥാനമായ ഇസ്​ലാമാബാദിൽ രാഷ്​ട്രീയ റാലികൾ, യോഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവക്ക്​ രണ്ടുമാസത്തേക്ക്​ നിരോധനം ഏർപ്പെടുത്തി. ആഭ്യന്തരമന്ത്രാലയമാണ്​ ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്​.

 ഇമ്രാൻ ഖാ​​െൻറ പാർട്ടിയായ തെഹ്രീ കെ ഇന്‍സാഫ്‌ പ്രധാനമന്ത്രി നവാസ്​ ശരീഫിനെതിരെ ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ്​ തലസ്ഥാനത്ത്​ രണ്ടുമാസത്തേക്ക്​  രാഷ്​ട്രീയ പരിപാടികൾ വിലക്കിയത്​.

അടുത്തിടെ വിദേശ വെബ്​സൈറ്റ്​ വഴി ചോർന്ന പനാമ പേപ്പറിൽ നവാസ്​ ശരീഫി​െൻറ മക്കളുടെയും കുടുംബാംഗങ്ങളുടെയും ​അക്കൗണ്ട്​ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇമ്രാൻ ഖാൻ  രംഗത്തെത്തി. നവംബർ രണ്ടിന്​ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രിക്ഇഇന്‍സാഫ് ശരീഫിനെതിരെ റാലി സംഘടിപ്പിക്കാനിരിക്കെയാണ്​ സർക്കാർ രാഷ്​ട്രീയ പരിപാടികൾക്ക്​ നിരോധനം ഏർപ്പെടുത്തിയത്​.

പനാമ പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശരീഫിന്റെ റായ്‌വിന്‍ഡ് വസതിയിലേക്ക് റാലി നടത്തുമെന്നും ഇമ്രാന്‍ അറിയിച്ചിരുന്നു.
എന്നാൽ പനാമ വിവാദത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പിലും പാകിസ്​താൻ പാര്‍ലമെന്റിലും ശരീഫ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിഷയത്തിൽ നവംബർ ഒന്നിന്​ സുപ്രീംകോടതി വിധി പറയും.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamabadPakistan PM Imran Khan
News Summary - Pakistan Bans Rallies In Islamabad For 2 Months
Next Story