മതനിന്ദ പ്രതിഷേധം: പാകിസ്താനിൽ ടി.എൽ.പി നേതാവ് അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: മതനിന്ദ കേസിൽ ക്രിസ്ത്യൻ വനിതയെ സുപ്രീംകോടതി കുറ്റമുക്തയാക്കിയതിനെ തുടർന്ന് ഞായറാഴ്ച രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മതസംഘടനയുടെ നേതാവ് അറസ്റ്റിൽ. തഹ്രീകെ ലബ്ബൈക് (ടി.എൽ.പി) നേതാവ് ഖാദിം ഹുസൈൻ രിസ്വിയാണ് അറസ്റ്റിലായത്.
100 ലേറെ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാഹോറിലെ മതപഠന കേന്ദ്രത്തിൽനിന്നാണ് ഇന്ന് രാത്രി രിസ്വിയെ അറസ്റ്റ് ചെയ്തതെന്ന് മകൻ സഅദ് രിസ്വി പറഞ്ഞു. രിസ്വി കരുതൽ തടങ്കലിലാണെന്നും വൈകാതെ െഗസ്റ്റ് ഹൗസിലേക്ക് മാറ്റുമെന്നും പാക് വിവരാവകാശ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
നാളെ ഇസ്ലാമാബാദിൽ റാലി നടത്തുമെന്ന് ടി.എൽ.പി പ്രഖ്യാപിച്ചിരുന്നു. മതനിന്ദ കേസിൽ സുപ്രീംകോടതി വെറുതെവിട്ട ആസിയ ബീബിയെ പൊതുമധ്യത്തിൽ വധശിക്ഷക്കു വിധേയയാക്കണമെന്നായിരുന്നു ടി.എൽ.പിയുടെ നിലപാട്. കോടതി വിധിയെ തുടർന്ന് ടി.എൽ.പി കഴിഞ്ഞമാസം രാജ്യവ്യാപകമായി പ്രതിഷേധം നടത്തി ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. ആസിയയെ കുറ്റമുക്തയാക്കിയ നടപടി പുനഃപരിശോധിക്കാമെന്ന് സുപ്രീംകോടതി ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
