പാകിസ്താനെ അസ്ഥിരമാക്കാൻ അനുവദിക്കില്ല –സൈന്യം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ അസ്ഥിരതയും കലാപവുമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൈന്യം. പ്രധാനമന്ത്രി ഇംറാൻഖാെൻറ രാജിയാവശ്യപ്പെട്ട് മൗലാന ഫസലുർറഹ്മാെൻറ ജംഇയ്യത് ഉലമായെ ഇസ്ലാമിെൻറ നേതൃത്വത്തിൽ ആസാദി മാർച്ച് എന്ന പേരിൽ കൂറ്റൻ റാലി നടത്തിയതിനു പിന്നാലെയാണ് സൈന്യത്തിെൻറ മുന്നറിയിപ്പ്.
രാജിവെക്കാൻ ഇംറാന് രണ്ടുദിവസത്തെ സമയമാണ് ജംഇയ്യത് ഉലമായെ ഇസ്ലാം നൽകിയത്. രാജ്യത്തെ ഭരിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നും സ്ഥാപനങ്ങൾക്കല്ലെന്നും ഫസലുർറഹ്മാൻ സൂചിപ്പിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരുടെ ക്ഷമ പരീക്ഷിക്കാതെ പാകിസ്താെൻറ ഗോർബച്ചേവ് രാജിവെക്കണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം.
പാക് സായുധ സേന രാജ്യത്തെ സുപ്രധാന സംവിധാനമാണെന്നും തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യസർക്കാറുകൾക്ക് എല്ലാവിധ സഹായങ്ങളും നൽകാറുണ്ടെന്നും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി. മൗലാന ഫസലുർറഹ്മാൻ മുതിർന്ന രാഷ്ട്രീയ നേതാവാണ്. ഏതു സ്ഥാപനത്തെ കുറിച്ചാണ് സംസാരിച്ചതെന്നത് വ്യക്തമാക്കണമെന്നും ഗഫൂർ ആവശ്യപ്പെട്ടു.