മുഈനുൽ ഹഖ്​ ഇന്ത്യയിലെ പുതിയ പാക്​ ഹൈകമീഷണർ 

23:58 PM
21/05/2019
pak-high

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​​െൻറ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പു​തി​യ ഹൈ​ക​മീ​ഷ​ണ​ർ ആ​യി മു​ഈ​നു​ൽ ഹ​ഖ്​ നി​യ​മി​ത​നാ​യി. ഇ​ന്ത്യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തോ​ടെ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ക ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും. ചൈ​ന, ജ​പ്പാ​ൻ തു​ട​ങ്ങി ര​ണ്ടു ഡ​സ​നി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അം​ബാ​സ​ഡ​ർ​മാ​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വി​നും പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.
 

പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ സ​ർ​വി​സി​ൽ 1987ൽ ​ചേ​ർ​ന്ന മു​ഈ​നു​ൽ ഹ​ഖ്, നി​ല​വി​ൽ ഫ്രാ​ൻ​സി​ൽ അം​ബാ​സ​ഡ​റാ​ണ്. വി​ദേ​ശ​കാ​ര്യ ഓ​ഫി​സി​ൽ ചീ​ഫ്​ ഓ​ഫ്​ പ്രോ​​ട്ടോ​കോ​ൾ ആ​യി​രു​ന്നു. നേ​ര​ത്തെ തു​ർ​ക്കി, കാ​ന​ഡ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ലി​ൽ പാ​കി​സ്​​താ​​െൻറ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി സു​ഹൈ​ൽ മ​ഹ്​​മൂ​ദ്​ പോ​യ ശേ​ഷം ഇ​ന്ത്യ​യി​ലെ പാ​ക്​ ഹൈ​ക​മീ​ഷ​ണ​റു​ടെ ത​സ്​​തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.  

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ശേ​ഷം ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ ബ​ന്ധം ഒ​ട്ടും സൗ​ഹാ​ർ​ദ​പ​ര​മ​ല്ല. മു​ഈ​നു​ൽ ഹ​ഖി​ന്​ ഏ​ൽ​പി​ച്ച ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി പ​റ​ഞ്ഞു.

Loading...
COMMENTS