Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ എയർലൈൻസ്​...

പാകിസ്​താൻ എയർലൈൻസ്​ സ്വകാര്യവൽക്കരിക്കാൻ നീക്കമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
pia
cancel

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്​താൻ എയർലൈൻസ്​ സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്​. അടുത്ത പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ വിമാനകമ്പനി സ്വകാര്യവൽക്കരിക്കാനാണ്​ സർക്കാറി​​​െൻറ പദ്ധതി. മന്ത്രി ദാനിയൽ അസീസാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോവുമെന്നാണ്​ അദ്ദേഹം അറിയിച്ചിരിക്കുന്നത്​.

മേഖലയിലെ മറ്റ്​ വിമാന കമ്പനികളായ ഇത്തിഹാദ്​, ഗൾഫ്​ എയർ പോലുള്ള കമ്പനികളുമായി മൽസരിക്കാനാവതെ മോശം സ്ഥിതിയിലാണ്​ പാകിസ്​താൻ എയർലൈൻസ്​. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകടത്തിൽ 46 പേർ മരിച്ചതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 2013ൽ  അധികാരത്തിലെത്തിയ പാകിസ്​താൻ മുസ്​ലിം ലീഗ്​ നവാസി​​​െൻറ പ്രധാന പ്രഖ്യാപനങ്ങളിലൊന്നും സ്വകാര്യവൽക്കരണമായിരുന്നു.

പാകിസ്​താൻ എയർലൈൻസിനൊപ്പം മറ്റ്​ 68 പൊതുമേഖല സ്ഥാനങ്ങളും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പാകിസ്​താൻ നടത്തുന്നുണ്ട്​. ​െഎ.എം.എഫിൽ നിന്നെടുത്തിട്ടുള്ള വായ്​പ തിരിച്ചടക്കുന്നതിന്​ സ്വകാര്യവൽക്കണം സഹായമാവുമെന്നാണ്​ സർക്കാറി​​​െൻറ പ്രതീക്ഷ. എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ സർക്കാറും മുന്നോട്ട്​ പോവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:privatisationpakisthanworld newsmalayalam newsasia-PacificPIA
News Summary - Pakistan Aims To Sell National Airline PIA Before Election: Report
Next Story