ലാഹോറിലെ ഗുരുദ്വാര സന്ദർശിക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിലക്ക്
text_fieldsലാഹോർ: ഫാറൂഖാബാദിലെ ഗുരുദ്വാര സച്ച സൗധയിൽ പ്രാർഥന നടത്താനെത്തിയ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ തടഞ്ഞു. സിഖ് സമുദായം ഗുരു നാനാകിെൻറ 550ാംം ജൻമ വാർഷികം ആഘോഷിക്കുന്നതിനിടെയാണ് പാക് അധികൃതരുടെ നടപടി.
ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ സിഖുകാരുടെ വേഷത്തിലെത്തിയ പാക് ചാരസംഘടനയായ െഎ.എസ്.െഎയുടെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പുണ്യഭൂമിയിൽ വെച്ച് അവരെ അപമാനിച്ചതായും ആരോപണമുണ്ട്.
ഇന്ത്യയിലും ലോകത്തിെൻറ വിവിധയിടങ്ങളിലും ഗുരുദ്വാരകളുണ്ട്. എവിടെയും ഒരു നിയന്ത്രണവുമില്ലെന്ന് സിഖുകാരനായ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പറയുന്നു. ആദ്യമായാണ് ഗുരുദ്വാരയിൽ വെച്ച് തടയപ്പെടുന്നത്. ഇത് ഗുരുദ്വാരയുടെ പവിത്രത നിശിപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ തീർഥാടകരായി ഗുരുദ്വാര സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്നും മറെറാരു ദിവസം വരാനാണ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
