Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസൂദ്​ അസ്​ഹർ...

മസൂദ്​ അസ്​ഹർ പാകിസ്​താനിലുണ്ട്​, തെളിവുണ്ടെങ്കിൽ നടപടി സ്വീകരിക്കാം - പാക്​ വിദേശകാര്യ മന്ത്രി

text_fields
bookmark_border
shah-mehmood-qureshi
cancel

ലാഹോർ: ജയ്​ശെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹർ പാകിസ്​താനിലുണ്ടെന്ന്​ സ്​ഥിരീകരിച്ച്​ പാക്​ വിദേശകാര്യ മന്ത്രി. മസൂദ്​ അസ്​ഹർ പാകിസ്​താനിലുണ്ട്​. തനിക്ക്​ ലഭിച്ച വിവരമനുസരിച്ച്​ മസൂദ്​ അസുഖ ബാധിതനാണ്​. അസുഖം മൂലം വീട്ടിൽ നിന്ന്​ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്​ഥയിലാണെന്നും പാക്​ വിദേശകാര്യ മന്ത്രി ഷാ മെഹ്​മൂദ്​ ഖുറൈശി പറഞ്ഞു.

പാകിസ്​താൻ കോടതി അംഗീകരിക്കുന്ന തരത്തിൽ ശക്​തമായ തള്ളിക്കളയാനാകാത്ത തെളിവുകൾ ഇന്ത്യ കൈമാറുകയാണെങ്കിൽ അസ്​ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറൈശി കൂട്ടിച്ചേർത്തു.

സമാധാനത്തിനുള്ള എല്ലാ വഴികളും പാക്​ സർക്കാർ തുറന്നിരിക്കുകയാണ്​. അസ്​ഹറിനെതിരായ തെളിവുകൾ അവരുടെ കൈയിലുണ്ടെങ്കിൽ ചർച്ചകൾ നടത്ത​ി കാര്യങ്ങൾ പറയുക. ചർച്ചകൾക്ക്​ തുടക്കം കുറിക്കൂ. ഉചിതമായ നടപടികൾ സ്വീകരിക്കാം. ഇന്ത്യൻ ​ൈപലറ്റ്​ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള തീരുമാനം സ​മാധാന സന്ദേശമാണ്​. അക്രമങ്ങൾ അവസാനിപ്പിക്കാൻ സന്നദ്ധമാണെന്ന പാകിസ്​താ​​​െൻറ സന്ദേശമാണിത്​. എത്രയും പെ​െട്ടന്ന്​ പൈലറ്റിനെ തിരികെ നൽകാൻ തയാറാണ്​ - ഖുറൈശി പറഞ്ഞു.

ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ വേണ്ടി യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ നല്ല പങ്ക്​ വഹിച്ചിട്ടുണ്ട്​. അദ്ദേഹത്തോട്​ നന്ദി പറയുന്നു. ദശകങ്ങളായി യു.എസും പാകിസ്​താനും നല്ല ബന്ധത്തിലാണ്​. അഫ്​ഗാനിസ്​താനിൽ സമാധാനവും സ്​ഥിതരയും കൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിലുമാണ്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോയുമായി ഫോൺ സംഭാഷണം നടത്തി സ്​ഥിതിവിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള അസ്വാരസ്യങ്ങൾ യു.എസ്​ ശ്രദ്ധിക്കുകയും അവ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്​തതിൽ പാക്​ സർക്കാർ സന്തുഷ്​ടരാണ്​. നിലവിൽ കാര്യങ്ങളിൽ സ്വാഗതാർഹമായ പുരോഗതിയാണുണ്ടാകുന്നതെന്നും ഖുറൈശി വ്യക്​തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masood azharworld newsmalayalam newsShah Mehmood QureshiIAF Air AttackJaish-e-Mohammad
News Summary - Pakistan Admits JeM Chief Masood Azhar is there -World News
Next Story