Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിൽ: പാകിസ്താൻ

text_fields
bookmark_border
ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിൽ: പാകിസ്താൻ
cancel

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്  സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗൺസിലിൽ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. 

അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാൻ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan Accuses Donald Trump of Speaking India's Language-World news
Next Story