പാകിസ്താനിൽ ഭീകരാക്രമണങ്ങളില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു
text_fields
ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയിലുള്ള വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറു പാക് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മൊഹ്മന്ത്, ഖൈബര്‍ എന്നീ ഗോത്രപ്രദേശങ്ങളിലാണ് ഞായറാഴ്ച ആക്രമണം നടന്നത്. മൊഹ്മന്തില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് സൈനികരും ഖൈബറില്‍ ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. സൈന്യം നല്‍കിയ തിരിച്ചടിയില്‍ 10 ഭീകരരെ വധിച്ചതായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഭീകരര്‍ അഫ്ഗാനിസ്താനില്‍നിന്നുള്ളവരാണെന്ന് സൈന്യം അറിയിച്ചു. സംഭവത്തില്‍ ആശങ്ക അറിയിക്കുന്നതിന് അഫ്ഗാന്‍ മിഷന്‍ ഡെപ്യൂട്ടി തലവനെ തിങ്കളാഴ്ച വിദേശകാര്യ ഓഫിസിലേക്ക് വിളിപ്പിച്ചതായി വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു. പ്രധാനമന്ത്രി നവാസ് ശരീഫ് സംഭവത്തില്‍ അനുശോചിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം പാക് താലിബാനില്‍നിന്ന് വിഭജിച്ച ജമാഅത്തുല്‍ അഹ്റാര്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
