പാകിസ്താനിൽ 3,892 പേർക്ക് കൂടി കോവിഡ്; മരണം 3,755 ആയി
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ 24 മണിക്കൂറിനിടെ 3,892 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,88,926 ആയതായി പാക് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം 60 പേർ മരിച്ചു. ഇതുവരെ 3,755 പേർക്കാണ് കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്ടമായതെന്നും മന്ത്രാലയം അറിയിച്ചു. 3,337 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 77,754 പേർ രോഗമുക്തരായി.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 72,656 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 69,536, ഖൈബർ-പഖ്തുൻഖ്വയിൽ 23,388, ഇസ്ലാമാബാദിൽ 11,483, ബലൂചിസ്താനിൽ 9,634, ഗിൽഗിത്-ബാൾട്ടിസ്താനിൽ 1,337, പാക് അധിനിവേശ കശ്മീരിൽ 892 കേസുകൾ എന്നിങ്ങനെയാണ് മറ്റ് പ്രവിശ്യകളിലുള്ള കേസുകൾ.
ഇതുവരെ 11,50,141 പേർക്ക് കോവിഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം മാത്രം 23,380 സ്രവ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.
