ഏ​ഴു വ​യ​സ്സു​കാ​രി​യു​ടെ കൊ​ല:  പാക്​ പൊലീസിന്​ സു​പ്രീം​കോ​ട​തിയുടെ അന്ത്യശാസനം

  • മൂന്നു ദിവസസത്തിനകം പ്രതികളെ പിടികൂടണം

23:36 PM
21/01/2018

ലാ​ഹോ​ർ: പാ​കി​സ്​​താ​നി​ലെ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ, പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​പൊ​ലീ​സി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. മൂ​ന്നു​ ദി​വ​സ​ത്തി​ന​കം ​പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ്​ പ​ഞ്ചാ​ബ്​ പൊ​ലീ​സി​നോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത പൊ​ലീ​സി​നെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ മി​യാ​ൻ സാ​ഖി​ബ്​ നി​സാ​ർ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. 

ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് സൈ​ന​ബ്​ എ​ന്ന​ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ച​വ​റ്റു​കൂ​ന​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ, 2015 മു​ത​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ശേ​ഷം കൊ​ല്ല​പ്പെ​ട്ട എ​ട്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ഹാ​ജ​രാ​യി, നീ​തി ആ​വ​ശ്യ​പ്പെ​ട്ടു.

COMMENTS