Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൈ​നി​ക​കോ​ട​തി​ക​ൾ...

സൈ​നി​ക​കോ​ട​തി​ക​ൾ പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള ബി​ൽ​ പാക്​ അധോസഭ പാ​സാ​ക്കി

text_fields
bookmark_border
സൈ​നി​ക​കോ​ട​തി​ക​ൾ പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള ബി​ൽ​ പാക്​ അധോസഭ പാ​സാ​ക്കി
cancel

ഇസ്ലാമാബാദ്: മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ച് സൈനിക രഹസ്യകോടതികൾ പുനഃസ്ഥാപിക്കാനുള്ള ബിൽ പാക് പാർലമ​െൻറിലെ അധോസഭ പാസാക്കി. 2015ലാണ് ആദ്യമായി പാകിസ്താനിൽ ഭീകരരുടെ വിചാരണക്കായി സൈനികകോടതികൾ സ്ഥാപിച്ചത്.

താലിബാൻ സൈനിക സ്കൂൾ ആക്രമിച്ച് വിദ്യാർഥികളടക്കം 134 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നായിരുന്നു അത്. സിവിലിയന്മാർക്കെതിരെയും കോടതികൾ തീവ്രവാദക്കുറ്റം ചുമത്തുന്നതായി ആരോപണമുയർന്നിരുന്നു. ഇൗ കോടതികളുടെ കാലാവധി 2017 ജനുവരി ഏഴിന് അവസാനിച്ചു. സെനറ്റിലും ബിൽ പാസായാൽ പ്രസിഡൻറി​െൻറ അംഗീകാരത്തിന് സമർപ്പിക്കും. സൈനികകോടതികൾ പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാർലമ​െൻറിൽ അവതരിപ്പിച്ച പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. മാസങ്ങൾക്കുശേഷം ഇൗ വിഷയത്തിൽ  രാഷ്ട്രീയ പാർട്ടികൾ ധാരണയിലെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak parliament
News Summary - pak sabha
Next Story