Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാധ്യമപ്രവർത്തക​െൻറ...

മാധ്യമപ്രവർത്തക​െൻറ യാത്രാവിലക്ക്​ പാകിസ്​താൻ ഒഴിവാക്കി

text_fields
bookmark_border
മാധ്യമപ്രവർത്തക​െൻറ യാത്രാവിലക്ക്​ പാകിസ്​താൻ ഒഴിവാക്കി
cancel

ഇസ്​ലാമാബാദ്​: തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാറും സൈന്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വാർത്തയാക്കിയ പ്രമുഖ മാധ്യമപ്രവർത്തകർ സിറിൽ അൽമെയ്​ദക്ക്​ പാകിസ്​താൻ ഏർപ്പെടുത്തിയ യാത്രാവിലക്ക്​ ഒഴിവാക്കി. ഡോൺ പത്രത്തിലെ ലേഖകനായ സിറിൽ അൽമെയ്​ദയെ യാത്രാ വിലക്ക്​ ഏർപ്പെടുത്തി എക്​സിറ്റ്​ കൺട്രോൾ ലിസ്​റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാകിസ്താൻ സർക്കാറും സൈനിക നേതൃത്വവും തമ്മിൽ തീവ്രവാദികൾക്കെതിരായി പോരാടുന്നതിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളതായി സിറിൽ ഡോണിൽ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് യാത്രാ വിലക്കുണ്ടായത്​.

സിറിൽ അൽമെദയുടെ പേര്​ യാത്രാ വിലക്കുള്ളവരുടെ ലിസ്​റ്റിൽ നിന്ന്​ ഒഴിവാക്കിയതായി സർക്കാർ വിജ്ഞാപനത്തിലൂടെ അറിയിച്ചു. ‘‘മാധ്യമ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പൂർണ പിന്തുണ ആവർത്തിച്ചുകൊണ്ട്​  രാജ്യ സുരക്ഷ സംബന്ധിച്ച്​ വാസ്​തവ വിരുദ്ധവും കെട്ടിച്ചമച്ചതുമായ വാർത്ത റിപ്പോർട്ട്​ ചെയ്​ത  മാധ്യമപ്രവർത്തക​െൻറ പേര്​ എക്​സിറ്റ്​ കൺട്രോൾ ലിസ്​റ്റിൽ നിന്നും ഒഴിവാക്കിയതായി അറിയിക്കുന്നു’’വെന്ന്​ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. 

മാധ്യമപ്രവർത്തകന്​ യാത്രാ വിലക്ക്​ ഏർപ്പെടുത്തിയതിനെതിരെ ആൾ പാകിസ്​താൻ ന്യൂസ്​പേപ്പർ സൊസൈറ്റി,  കൗൺസിൽ ഒാഫ്​ പാകിസ്​താൻ ന്യൂസ്​ പേപ്പർ എഡിറ്റേഴ്​സ്​ എന്നിവയിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾ ആഭ്യന്തര മ​ന്ത്രി നിസാർ അലി ഖാനുമായി ചർച്ച നടത്തിയിരുന്നു. ഇസ്​ലാമാബാദിൽ നടന്ന ചർച്ചയെ തുടർന്നാണ്​ അനുകൂലമായ നടപടിയുണ്ടായിരിക്കുന്നത്​.

ദേശ താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ പ്രധാന പങ്കുണ്ടെന്നും ശത്രു രാജ്യങ്ങൾക്കൾക്ക്​ മുമ്പിൽ മോശം പ്രതിഛായയുണ്ടാക്കുന്ന വാർത്തകളെ പ്രതിരോധിക്കുക എന്ന അജണ്ട ഉണ്ടാകണമെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyril Almeidadawn
News Summary - Pak Removes Travel Ban On Journalist
Next Story