കുൽഭൂഷണ്​ ഇന്ന്​ നയതന്ത്ര സഹായം ലഭ്യമാക്കും –പാകിസ്​താൻ 

00:28 AM
02/09/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ വ​ധി​ശി​ക്ഷ​ക്കു വി​ധി​ച്ച്​ ത​ട​വി​ലി​ട്ട കു​ൽ​ഭൂ​ഷ​ൺ യാ​ദ​വി​ന്​ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ പാ​ക്​ അ​ധി​കൃ​ത​ർ. തി​ങ്ക​ളാ​ഴ്​​ച ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ അ​റി​യി​ച്ചു. ‘‘വി​യ​ന ക​ൺ​വെ​ൻ​ഷ​ൻ പ്ര​കാ​ര​വും അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി ഉ​ത്ത​ര​വ്​ മാ​നി​ച്ചും കു​ൽ​ഭൂ​ഷ​ണ്​ ന​യ​ത​ന്ത്ര സ​ഹാ​യം ല​ഭ്യ​മാ​ക്കും’’ -വ​ക്താ​വ്​ പ​റ​ഞ്ഞു. 


 

Loading...
COMMENTS