Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംറാ​െൻറ രാജിയാവശ്യപ്പെട്ട്​ പാകിസ്​താനിൽ ആയിരങ്ങൾ തെരുവിൽ

text_fields
bookmark_border
pak-protesters.jpg
cancel
camera_alt????????????? ?????????????? ????????? ???????????????? ???????????????? ????? ?????????????? ????? ????

ഇസ്​ലാമാബാദ്​: പ്രധാനമന്ത്രി ഇംറാൻ ഖാ​​​െൻറ രാജിയാവശ്യപ്പെട്ട്​ പാകിസ്​താനിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. മൗലാന ഫസലുർറഹ്​മാ​​​​െൻറ ജംഇയ്യത്ത്​ ഉലമായെ ഇസ്​ലാമി​​​​െൻറ നേതൃത്വത്തിലാണ് പ്രതിപക്ഷ​ം അണിനിരന്നത്​​.

ഞായറാഴ്​ച കറാച്ചിയിൽ നിന്ന്​ ത​ുടങ്ങിയ റാലി ബുധനാഴ്​ച ലാഹോർ പിന്നിട്ട്​, വ്യാഴാഴ്​ച രാത്രിയോടെയാണ്​ ഇസ്​ലാമാബാദി​െലത്തിയത്​. പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനപ്രകാരമാണ്​ റാലി​. മുൻ പ്രധാനമന്ത്രി നവാസ്​ ശരീഫി​​​െൻറയും പ്രസിഡൻറ്​ ആസിഫലി സർദാരിയുടെയും അനുയായികൾ റാലിയിൽ പ​ങ്കെടുത്തു.

പാകിസ്​താൻ പീപ്പിൾസ്​ പാർട്ടി(പി.പി.പി) ചെയർമാൻ ബിലാവൽ ഭുട്ടോ സർദാരി റാലിയെ അഭിസംബോധന ചെയ്​തു. അധികാരത്തിൽനിന്ന്​ ഒഴിയാനു​ള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന്​ വ്യക്തമായ സന്ദേശം നൽകാനാണ്​​ മുഴ​ുവൻ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിൽ അണിനിരന്നതെന്ന്​ ബിലാവൽ ഭുട്ടോ സർദാരി പറഞ്ഞു.

ഇംറാൻ ഖാൻ സൈന്യത്തി​​​െൻറ പാവയാണ്​. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരുടെയും മുമ്പിൽ തലക​ുനിക്കാൻ രാജ്യം തയാറല്ല. അധികാരത്തി​​​​െൻറ കേന്ദ്രം സർക്കാറല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pak protesters demand imran's resign -world news
Next Story