സൗഹൃദത്തിന് സന്നദ്ധമായത് ദൗർബല്യമായി കാണരുതെന്ന് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുമായി സൗഹൃദത്തിന് സന്നദ്ധമായത് ദൗർബല്യമായി കാണരുതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താനിലെ പഞ്ചാബിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് ഇംറാൻ ഇന്ത്യൻ നിലപാടിനെ വിമർശിച്ചത്. അഹങ്കാരം അവസാനിപ്പിച്ച് ചർച്ചകൾക്ക് സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരേത്ത ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. തുടർന്ന് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച തീരുമാനിക്കുകയുമുണ്ടായി. എന്നാൽ, ജമ്മു-കശ്മീരിൽ മൂന്നു പൊലീസുകാരെ വധിച്ച സംഭവത്തെ തുടർന്ന് കൂടിക്കാഴ്ച ഇന്ത്യ റദ്ദ് ചെയ്യുകയായിരുന്നു.
