Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​വി​ഡി​ലും...

കോ​വി​ഡി​ലും രാ​ഷ്​​ട്രീ​യം ക​ളി​ച്ച്​ പാ​കി​സ്​​താ​ൻ

text_fields
bookmark_border
pakistan-flag
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘സാ​ർ​ക്കി’​ൽ പാ​കി​സ്​​താ​ൻ കോ​വി​ഡ് ​ വെ​ച്ച്​ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ‘സാ​ർ​ക്’ രാ​ജ്യ​ങ ്ങ​ളി​ലെ വ്യാ​പാ​ര ​കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ പാ​ കി​സ്​​താ​ൻ ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സാ​ർ​ക്കി​​െൻറ സെ​ക്ര​​ട്ടേ​റി​യ​റ്റാ​ണ്​ ന​ട​ത്തേ​ണ്ട​തെ​ന്നും ഇ​ന്ത്യ​യ​ല്ലെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം. ഇ​പ്പോ​ഴ​ത്തെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ കോ​വി​ഡ്​ ഭീ​ഷ​ണി സം​യു​ക്ത​മാ​യി നേ​രി​ടു​ന്ന​തി​നാ​ണ്​​ മ​റ്റ്​ ചി​ട്ട​വ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ വി​വി​ധ കാ​ര്യ​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ച്ച​തെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നും അ​തു​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​നു​മു​ള്ള സം​യു​ക്ത പ​ദ്ധ​തി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​നു​മാ​യി ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വി​ളി​ച്ച​ത്.

സാ​ർ​ക്കി​​െൻറ ച​ട്ട​പ്ര​കാ​ര​മാ​ണ്​ പ​ദ്ധ​തി​ക​ൾ ഇ​ന്ത്യ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ, അ​ത്​ സാ​​ങ്കേ​തി​ക​മാ​യി അ​ട്ടി​മ​റി​ക്കാ​ൻ പാ​കി​സ്​​താ​നാ​കു​മെ​ന്നാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, ഇ​ന്ത്യ, മാ​ല​ദ്വീ​പ്, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​ണ്​ സാ​ർ​ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newscovid 19
News Summary - pak political play covid time
Next Story