Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരഹസ്യവിവരങ്ങൾ...

രഹസ്യവിവരങ്ങൾ പുറത്തുവിട്ടു; പാകിസ്​താനിൽ മാധ്യമപ്രവർത്തകന്​ അറസ്​റ്റ്​ വാറണ്ട്​

text_fields
bookmark_border
രഹസ്യവിവരങ്ങൾ പുറത്തുവിട്ടു; പാകിസ്​താനിൽ മാധ്യമപ്രവർത്തകന്​ അറസ്​റ്റ്​ വാറണ്ട്​
cancel

ലാഹോർ: രഹസ്യവിവരങ്ങൾ പുറത്തുവിട്ടുവെന്ന്​ ആരോപിച്ച്​ പാകിസ്​താനിൽ മാധ്യമ പ്രവർത്തകന്​ അറസ്​റ്റ്​ വാറണ്ട്​. ലാഹോർ ഹൈകോടതിയാണ്​ മാധ്യമ പ്രവർത്തകനായ സിറിൽ അൽമേദിയക്കെതിരെ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. പാക്​ സൈന്യത്തെ പ്രകോപിപ്പിക്കുന്ന ചില വാർത്തകൾ റിപ്പോർട്ട്​ ചെയ്​തതിനാണ്​ ​സിറിലിനെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചതെന്നാണ്​ സൂചന.

ഇംഗ്ലീഷ്​ ദിനപത്രമായ ഡോണി​​​െൻറ റിപ്പോർട്ടറാണ്​ സിറിൽ. ​ജാമ്യമില്ലാത്ത അറസ്​റ്റ്​ വാറണ്ടാണ്​​ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്​​. അദ്ദേഹത്തി​ന്​ വിമാന യാത്രക്ക്​ വിലക്കേർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട്​ ലാഹോർ കോടതിയിൽ ഹാജരാവുന്നതിൽ വീഴ്​ച വരുത്തിയതോടെയാണ്​ മാധ്യമ പ്രവർത്തകനെതിരെ നടപടിയെടുക്കാൻ നിർദേശം വന്നത്​.

പാക്​ സർക്കാറിൽ സൈന്യത്തി​​​െൻറ ഇടപെടലിനെ കുറിച്ച്​ സിറിൽ വാർത്തകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇത്​ സൈന്യത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ്​ മാധ്യമ പ്രവർത്തകനെതിരെയുള്ള അറസ്​റ്റ്​ വാറണ്ടിലേക്ക്​ നയിച്ചതെന്നാണ്​ സൂചന​. അതേ സമയം, ഒക്​ടോബർ എട്ടിനാണ്​ തന്നോട്​ കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്​ അതിന്​ മുമ്പ്​ എങ്ങനെ കോടതിയിലെത്തുമെന്നും സിറിൽ ട്വിറ്ററിലുടെ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak journalistworld newsmalayalam newsasia-PacificArrest warrent
News Summary - Pak Journalist To Be Arrested For Treason-india news
Next Story