ശ്രീദേവിക്ക് ആദരാഞ്ജലിയുമായി പാക് സിനിമ താരങ്ങൾ
text_fieldsകറാച്ചി: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിക്ക് ആദരാഞ്ജലിയുമായി പാക് സിനിമ താരങ്ങൾ. ഫവാദ് ഖാൻ, അലി സഫർ, മഹീര ഖാൻ തുടങ്ങിയവരാണ് ശ്രീദേവിക്ക് അന്ത്യാഞ്ജലിയർപ്പിച്ചത്. പാക് നടി സജാൽ അലി ഖാൻ ശ്രീദേവിക്കൊപ്പം മം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സെറ്റിലുടനീളം ഒരമ്മയെ പോലെയാണ് അവർ തന്നെ സംരക്ഷിച്ചിരുന്നതെന്ന് സജാൽ പറഞ്ഞു.
‘‘എെൻറ അമ്മയെ നഷ്ടപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. സിനിമയിൽ എെൻറ അമ്മയായാണ് അവർ വേഷമിട്ടത്. സെറ്റിലും ഞാനവരെ വിളിച്ചിരുന്നത് അമ്മ എന്നായിരുന്നു’’ -സജാൽ കൂട്ടിച്ചേർത്തു.
ജീവിതം പ്രവചനാതീതമാണ്. സൗന്ദര്യവും അഭിനയസിദ്ധിയും ഒരുമിച്ച മഹദ് വ്യക്തിയായിരുന്നു ശ്രീദേവിയെന്ന് നടൻ അദ്നാൻ അലി സിദ്ദീഖി അനുസ്മരിച്ചു. 2017ൽ ഇറങ്ങിയ മം സിനിമയിൽ ശ്രീദേവിയുടെ ഭർത്താവായി അദ്ദേഹം വേഷമിട്ടിരുന്നു.
