Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​: ...

തെ​ര​ഞ്ഞെ​ടു​പ്പ്​:  ശ​രീ​ഫി​െൻറ  വി​ശ്വ​സ്​​ത​ന്​ വി​ല​ക്ക്​

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ്​:  ശ​രീ​ഫി​െൻറ  വി​ശ്വ​സ്​​ത​ന്​ വി​ല​ക്ക്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​:​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​െൻറ വി​ശ്വ​സ്​​ത​നും പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​-​ന​വാ​സ്​ പാ​ർ​ട്ടി മു​തി​ർ​ന്ന നേ​താ​വു​മാ​യ ദാ​നി​യ​ൽ അ​സീ​സി​ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ വി​ല​ക്ക്. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ പാ​ക്​ സു​പ്രീം​കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. 

ജൂ​ലൈ 25ന്​ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ വ​ധി. ഒ​രു ടെ​ലി​വി​ഷ​ൻ ​പ​രി​പാ​ടി​ക്കി​ടെ കേ​ന്ദ്ര​മ​ന്ത്രി​യെ നി​ന്ദി​ച്ച്​ സം​സാ​രി​ച്ച​തി​ന്​ ദാ​നി​യ​ലി​നെ​തി​രെ ​ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​റോ​വ​ൽ എ​ൻ-77 മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ ദാ​നി​യ​ൽ മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക ന​ൽ​കി​യ​ത്. വി​ധി​ക്കെ​തി​രെ ഹ​ര​ജി ന​ൽ​കു​മെ​ന്ന്​ ​അ​ദ്ദേ​ഹ​ത്തി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ്​ ഖാ​ഖാ​ൻ അ​ബ്ബാ​സി​നും റാ​വ​ൽ​പി​ണ്ടി​യി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കാ​ൻ വി​​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ഇ​സ്​​ലാ​മാ​ബാ​ദി​ലെ എ​ൻ-53 മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannednavas sharifworld news
News Summary - Pak election Sharif's aid banned - World news
Next Story