Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ വിമാനങ്ങൾ...

ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചു വീഴ്​ത്തിയതായി പാക്​ വാദം; നിഷേധിച്ച്​ ഇന്ത്യ

text_fields
bookmark_border
shah mahmood qureshi
cancel

ഇസ്​ലാമാബാദ്​: പാക്​ വ്യോമാതിർത്തിക്കുള്ളിൽ രണ്ട്​ ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ച്​ വീഴ്​ത്തിയതായി പാക്​ ​ൈ സന്യം അവകാശപ്പെട്ടു. നിയന്ത്രണ രേഖ കടന്ന്​ പാകിസ്​താനിലേക്ക്​ വന്ന രണ്ട്​ വിമാനങ്ങളാണ്​ തകർത്തത്​. പാക്കധീന കശ്​മീരിലാണ്​ വിമാനം തകർന്ന്​ വീണത്​. ഒരു ഇന്ത്യൻ പൈലറ്റിനെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും പാക്​ മേജർ ജനറൽ ആസിഫ്​ ഗഫൂർ അവകാശപ്പെട്ടു.

അതിനിടെ, നിയന്ത്രണ രേഖ കടന്ന്​ ആക്രമണം നടത്തിയെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മെഹ്​മൂദ്​ ഖുറൈശി സ്​ഥിരീകരിച്ചു. എന്നാൽ പാക്​ വ്യോമാതിർത്തിക്കുള്ളിൽ നിന്നാണ്​ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധിക്കാനുള്ള അവകാശം തെളിയിക്കാനുള്ള നടപടിയാണ്​ ഇത്​. ആക്രമണം വ്യാപിപ്പിക്കാനുള്ള ഉദ്ദേ​ശ്യമില്ല. അതുകൊണ്ടാണ്​ ആൾ നാശം ഇല്ലാതിരിക്കാൻ ​ൈസനിക മേഖല ഒഴിവാക്കിയത്​. എന്നാൽ ഇതേ പോലെ നിർബന്ധിക്കപ്പെടുകയാണെങ്കിൽ വ്യാപകാക്രമണത്തിന്​ പൂർണമായും സജ്ജമാണ്​. വെളിച്ചത്ത്​ നടത്തിയ ആക്രമണം മന്നറിയിപ്പായി കണക്കാക്കണമെന്നും പാക്​ വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യൻ വിമനങ്ങൾ വെടിവെച്ചു വീഴ്​ത്തി എന്ന പാക്​ വാദം ഇന്ത്യ നിഷേധിച്ചു. പൈലറ്റിനെ അറസ്​റ്റ്​ ചെയ്​തുവെന്ന വാദവും ഇന്ത്യ തള്ളി.

അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, പ്രതിരോധ- വിദേശകാര്യ സെക്രട്ടറിമാരുമായും രഹസ്യാന്വേഷണ ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്​ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak attackmalayalam newsShah Mahmood QureshiPak Violate Indian Air Space
News Summary - Pak Claims That It Shot Down Two Indian Aircrafts in Pakistani Airspace -World News
Next Story