പാകിസ്താനിൽ സിഖ് തീർഥാടകർക്ക് സെപ്റ്റംബർ ഒന്നുമുതൽ വിസ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ നവംബർ 12ന് നടക്കുന്ന ഗുരുനാനാക്കിെൻറ 550ാം ജന്മവാർഷ ികത്തിൽ പങ്കെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സിഖ് തീർഥാടകർക്ക് വിസ നൽകു ന്നതിനുള്ള നടപടിക്രമങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ. പഞ്ചാബ് ഗവർണർ ചൗധരി സർവാറി െൻറ അധ്യക്ഷതയിൽ ചേർന്ന റിലിജ്യസ് ടൂറിസം ആൻഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സെപ്റ്റംബർ 30നകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. കർതാർപുർ ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനിക്കും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലു കിലോമീറ്റര്‍ നീളമാണ് ഇടനാഴിക്കുള്ളത്.
ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.
ഇന്ത്യയുമായുള്ള സംഘർഷത്തിനിടയിലും നവംബറോടെ കർതാർപുർ ഇടനാഴി നിർമാണം പൂർത്തിയാക്കാനാണ് പാകിസ്താെൻറ തീരുമാനം.