ടി.വി അവതാരകർ അഭിപ്രായ പ്രകടനം നടത്തേണ്ടെന്ന്​ പാക്​ മാധ്യമ നിയന്ത്രണ സമിതി

22:03 PM
28/10/2019
pak-flag-281019.jpg

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ർ​ക്ക്​ നി​യ​ന്ത്ര​ണം. ടോ​ക്​​ഷോ​ക​ളി​ൽ ഇ​നി​മേ​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തേ​ണ്ടെ​ന്നും​ ഇ​വ​ർ​ക്ക്​ പ​രി​പാ​ടി ന​ട​ത്തി​പ്പു​കാ​രു​ടെ റോ​ൾ മ​തി​യെ​ന്നു​മാ​ണ്​ പാ​കി​സ്​​താ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ​താ​ര​ക​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​രെ​പ്പോ​ലെ പെ​രു​മാ​റേ​ണ്ടെ​​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

പ​രി​പാ​ടി​ക​ൾ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ, വ​സ്​​തു​താ​പ​ര​മാ​യി, വി​ധി പ്ര​സ്​​താ​വ​ന​ക​ളി​ല്ലാ​തെ ന​ട​ത്തേ​ണ്ട​വ​രാ​ണ്​ അ​വ​താ​ര​ക​രെ​ന്ന്​ നി​യ​ന്ത്ര​ണ സ​മി​തി പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഒ​രു പ്ര​ധാ​ന കേ​സി​ലു​ണ്ടാ​യ വി​ധി​യെ തു​ട​ർ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച സ​മീ​പ​നം നി​യ​മ​സം​വി​ധാ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ തു​ല്യ​മാ​യെ​ന്ന്​ ഒ​ക്​​ടോ​ബ​റി​ൽ ഇ​സ്​​ലാ​ബാ​ദ്​ ഹൈ​കോ​ട​തി വി​ല​യി​രു​ത്തി​യി​രു​ന്നു. 

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷെ​രീ​ഫി​ന്​ ജാ​മ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ലും കോ​ട​തി​യെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തു​ന്ന ച​ർ​ച്ച​ക​ളു​ണ്ടാ​യി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ മാ​ധ്യ​മ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി സ​ർ​ക്കു​ല​ർ വ​ന്ന​ത്.

Loading...
COMMENTS