Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ്​ ശരീഫ്​...

നവാസ്​ ശരീഫ്​ മടങ്ങിയെത്തുന്നു​: നൂറിലേറെ പി.എം.എൽ-എൻ പ്രവർത്തകർ തടവിൽ

text_fields
bookmark_border
നവാസ്​ ശരീഫ്​ മടങ്ങിയെത്തുന്നു​: നൂറിലേറെ പി.എം.എൽ-എൻ പ്രവർത്തകർ തടവിൽ
cancel

ലാഹോർ: മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫും മകളും​ ലണ്ടനിൽ നിന്ന്​ പാകിസ്​താനിലേക്ക്​ മടങ്ങിയെത്തുന്നതിനു മുന്നോടിയായി നൂറിൽപരം പാകിസ്​താൻ മുസ്​ലിം ലീഗ്​-നവാസ്​(പി.എം.എൽ-എൻ) പ്രവർത്തകരെ തടവിലാക്കി. ബുധനാഴ്​ച അർദ്ധരാത്രിയോ​െടയാണ് നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി​ പ്രാദേശിക നേതാക്കളും യൂനിയൻ കൗൺസിൽ ചെയർമാൻമാരും കൗൺസിലർമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കിയത്​. 

അറസ്​റ്റിനെതിരെ പാർട്ടി പ്രവർത്തകർ വിവിധ പൊലീസ്​ സ്​റ്റേഷനുകൾക്കു മുമ്പിൽ ഒത്തുചേർന്ന്​ പ്രതിഷേധിച്ചു. പ്രധാന പാർട്ടി നേതാക്കളായ സഅദ്​ റഫീഖ്​, സർദാർ അയസ്​ സാദിഖ്​, പർവേസ്​ മാലിക്​ തുടങ്ങിയവർ പുലർച്ചെ 3.30ഒാടെ​ അടിയന്തര വാർത്താസമ്മേളനം വിളിച്ചു ചേർത്തു. 

തങ്ങളെ അധിക്ഷേപിക്കുന്നതിനെതിരെ പ്രതികരണമുണ്ടയേക്കാമെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ വിവാദമാവാനും കാര്യങ്ങൾ കൈവിട്ടുപോകാനും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന്​ റഫീഖ്​ പറഞ്ഞു. പാർട്ടി നേതാവിനെ സമാധാനപരമായി സ്വീകരിക്കാനായി ലാഹോർ വിമാനത്താവളത്തിലേക്ക്​ പോകാൻ പ്രവർത്തകർ ആഗ്രഹിക്കുന്നതായും അ​േദ്ദഹം പറഞ്ഞു.  
ഇന്ന്​ (വ്യാഴാഴ്​ച) വൈകുന്നേരം ലണ്ടനിൽ നിന്നു തിരിക്കുന്ന നവാസ്​ ശരീഫും മകൾ മർയം നവാസും വെള്ളിയാഴ്​ച  വൈകുന്നേരം ആറു മണിയോടെ ഇ.​വൈ-243 ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ലാഹോറിൽ എത്തിച്ചേരും.

ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ ഇരുവരേയും അറസ്​റ്റ്​ ചെയ്യാനാണ്​ പാക്​ സർക്കാരി​​​െൻറ നീക്കം. മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചു ത​ന്നെ ഇരുവരേയും അ​റ​സ്​​റ്റു ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും കോ​ട​തി​യു​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും​ പാക്​ നി​യ​മ​മ​ന്ത്രി അ​ലി സ​ഫ​റും നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യും (എ​ൻ.​എ.​ബി) നേരത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

മ​ർ​യ​മി​ന്​ ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വാ​ണ്​ കോ​ട​തി വി​ധി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യി എ​ൻ.​എ.​ബി​യു​മാ​യി അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കാ​ത്ത​തി​നും പി​താ​വി​​​െൻറ​ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​നം മ​റ​ച്ചു​വെ​ച്ച​തി​നു​മാ​ണ്​ അ​വ​രെ ശി​ക്ഷി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifLahoreworld newsmalayalam newsPML-NDetainedmaryam nawaz
News Summary - Over 100 PML-N workers detained in Lahore-world news
Next Story