അതിർത്തിയിൽ പരിക്കേറ്റ ഒരു ഫലസ്തീനികൂടി മരിച്ചു
text_fieldsഗസ്സസിറ്റി: ഗസ്സ അതിർത്തിയിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ വെടിവെപ്പിൽ പരിക്കേറ്റ ഒരു ഫലസ്തീനി കൂടി മരിച്ചു. അഹ്മദ് അബൂ ലുലു (40) ആണ് മരിച്ചത്. റഫയിലെ തെക്കൻ നഗരത്തിൽ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇദ്ദേഹത്തിനൊപ്പം ഗുരുതര പരിക്കേറ്റ മറ്റു രണ്ട് ഫലസ്തീനികളും കഴിഞ്ഞദിവസം മരിച്ചു.
അലി അൽ ആലൂൽ, മെഡിക്കൽ വളൻറിയറായ അബ്ദുല്ല അൽഖത്തരി എന്നിവരാണ് മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ വെടിവെപ്പിൽ 131 ഫലസ്തീനികൾക്ക് പരിക്കേറ്റിരുന്നു.
ഹമാസുമായി ഇസ്രായേൽ സൈന്യം അനൗദ്യോഗിക വെടിനിർത്തൽ കരാറിലെത്തിയെങ്കിലും സംഘർഷത്തിന് അറുതിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
