Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയിൽ ഒരു കോവിഡ് രോഗിമാത്രം

text_fields
bookmark_border
covid-china.jpg
cancel

ബീജിങ്: ലോകത്ത് ആദ്യം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈനയിൽ നിലവിൽ ഒരു കോവിഡ് രോഗി മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട്. ചൈനീസ് ദേശീയ ഹെൽത്ത് കമീഷൻ അറിയിച്ച വിവരമാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് ആകെ 4633 പേരാണ് മരിച്ചത്. 82,875 രോഗബാധിതരിൽ 77685 പേർക്കും രോഗം ഭേദമായി. രോഗത്തിന്‍റെ എപ്പിസെന്‍ററായി അറിയപ്പെടുന്ന ഹുബി പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും 28 ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോക്കൽ ഹെൽത്ത് കമീഷൻ അറിയിച്ചു. 

എന്നാൽ രോഗലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകൾ പോസിറ്റീവ് ആയിട്ടുണ്ട്. രോഗലക്ഷ‍ണങ്ങളില്ലെങ്കിലും രോഗം പകർത്താൻ കഴിയുമെന്നതിനാൽ ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Number Of New Coronavirus Cases In China Drops To 1: Report
Next Story