Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐസൊലേഷൻ മാനദണ്ഡം...

ഐസൊലേഷൻ മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താൻ ബാൻഡുമായി ദക്ഷിണകൊറിയ

text_fields
bookmark_border
covid-19
cancel

സിയോൾ: ഐസൊലേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ബാൻഡുമായി ദക്ഷിണകൊറിയ. ശനിയാഴ്​ച 30 പേർക്ക്​ കൂടി വൈറ സ്​ സ്ഥിരീകരിച്ചതോടെയാണ്​ കൊറിയ നടപടികൾ ശക്​തമാക്കിയത്​.

വൈറസ്​ ബാധ പിടിച്ചു നിർത്താൻ ദക്ഷിണകൊറിയക്ക്​ കഴിഞ്ഞിട്ടുണ്ടെന്ന്​ യൊനാപ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു. എങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന്​ കൂടുതൽ ആളുകളെത്തിയാൽ വീണ്ടും വൈറസ്​ വ്യാപനത്തിന്​ സാധ്യതയുണ്ട്​. ഇത്​ മുന്നിൽകണ്ടുള്ള മുന്നറിയിപ്പുകളാണ്​ സ്വീകരിക്കുന്നതെന്ന്​ കൊറിയയിലെ പകർച്ചവ്യാധി പ്രതിരോധ ഏജൻസി അറിയിച്ചു.

ദക്ഷിണകൊറിയയിൽ ഇതുവരെ 10,480 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. 510,479 പേർക്ക്​ ദക്ഷിണകൊറിയ കോവിഡ്​ പരിശോധന നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia-Pacificcorona viruscovid 19
News Summary - Number of coronavirus cases in South Korea-World news
Next Story