ദക്ഷിണ കൊറിയയിൽ കോവിഡ് വ്യാപനം അതിവേഗം; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 483 പേർക്ക്
text_fieldsസിയോൾ: ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി കോവിഡ്-19 അതിവേഗം വ്യാപിക്കുന്നു. ശനിയാഴ്ചയോടെ 483 പുതിയ കേസുകൾ സ്ഥിരീകരിച ്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ആകെ വൈറസ് ബാധിതരുടെ എണ്ണം 6767 ആയി ഉയർന്നു.
മരണ സംഖ്യ 44 ആയും ഉയർന്നിട്ടുണ്ട്. പുതിയതായി സ്ഥിരീകരിച്ച 483 കേസുകളിൽ 390ഉം ഡേയ്ഗ് നഗരത്തിലാണ്.
ദക്ഷിണ കൊറിയയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ പകുതിയോളം പേരും പ്രാർഥനാ സംഘമായ ഷിന്‍ചെന്‍ജോയി ചര്‍ച്ചുമായി ബന്ധപ്പെട്ടവരാണ്.
പ്രാർഥനാ സംഗമത്തിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനാകുമെന്ന് ആഹ്വാനം ചെയ്ത് പരിപാടികൾ സംഘടിപ്പിച്ച ഷിന്‍ചെന്‍ജോയി ചര്‍ച്ച് സ്ഥാപകൻ ലീ മാന്‍ ഹിക്കെതിരെ കേസെടുത്തിരുന്നു. ഇയാളുടെ അനുയായിയായ 61കാരി വൈറസ് ലക്ഷണങ്ങളോടെ പ്രാർഥനാ സംഗമങ്ങളിൽ പങ്കെടുത്തിരുന്നു. പ്രാർഥനാ സംഗമത്തിൽ പങ്കെടുത്ത ആയിരക്കണക്കിനാളുകളാണ് കൊറോണ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.