Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജീവ്​ വധത്തിൽ...

രാജീവ്​ വധത്തിൽ പങ്കില്ല –എൽ.ടി.ടി.ഇ

text_fields
bookmark_border
രാജീവ്​ വധത്തിൽ പങ്കില്ല –എൽ.ടി.ടി.ഇ
cancel

കൊ​ളം​ബോ: മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും അ​തി​നു പി​ന്നി​ൽ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റാ​ണെ​ന്നും​ വ്യക്​തമാക്കി ലി​ബ​റേ​ഷ​ൻ ടൈ​ഗേ​ഴ്​​സ്​ ഒാ​ഫ്​ ത​മി​ഴ്​ ഇൗ​ഴം (എ​ൽ.​ടി.​ടി.​ഇ) രംഗത്തെത്തി. ഇ​ന്ത്യ​​യെ​യും ഇ​ന്ത്യ​ൻ നേ​താ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യോ ഇ​ന്ത്യ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യോ എ​ൽ.​ടി.​ടി.​ഇ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​​​​െൻറ ഭാ​ഗ​മ​ല്ലെ​ന്നും സം​ഘ​ട​ന​യു​ടെ രാ​ഷ്​​ട്രീ​യ വി​ഭാ​ഗം പ്ര​തി​നി​ധി കു​ർ​ബു​ര​ൻ ഗു​രു​സ്വാ​മി​യും നി​യ​മ വി​ഭാ​ഗം പ്ര​തി​നി​ധി ല​താ​ൻ ച​ന്ദ്ര​ലിം​ഗ​വും ഒ​പ്പു​വെ​ച്ച ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

‘‘ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​നോ ഇ​ന്ത്യ​ൻ നേ​താ​ക്ക​ളെ ആ​ക്ര​മി​ക്കാ​നോ എ​ൽ.​ടി.​ടി.​ഇ ഒ​രി​ക്ക​ലും ഒ​രു​ങ്ങി​യി​ട്ടി​ല്ല. ശ്രീ​ല​ങ്ക​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ഒ​രാ​ൾ​ക്കും എ​തി​രെ ഞ​ങ്ങ​ൾ തോ​ക്ക്​ തി​രി​ച്ചി​ട്ടി​ല്ല. ശ്രീ​ല​ങ്ക​ക്കാ​ര​ന​ല്ലാ​ത്ത ഒ​രു നേ​താ​വി​നെ​യും ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യോ അ​തി​ന്​ പ​ദ്ധ​തി​യി​ടു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഒ​രു നേ​താ​വി​നെ​തി​രെ​യും ഞ​ങ്ങ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ല. രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ പി​ന്നി​ൽ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റും മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്’’ ​-ക​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നും എ​ൽ.​ടി.​ടി.​ഇ​ക്കും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്ന ശ​ക്​​ത​മാ​യ ബ​ന്ധ​ത്തി​​​​െൻറ വേ​ര​റു​ക്കു​ക​യാ​യി​രു​ന്നു രാ​ജീ​വ്​ ഗാ​ന്ധി​യെ വ​ധി​ച്ച​തി​നു​ പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും ക​ത്തി​ൽ ആ​രോ​പി​ച്ചു. 1991 മേ​യ്​ 21ന്​ ​ത​മി​ഴ്​​നാ​ട്ടി​ലെ ശ്രീ​പെ​രും​പു​ത്തൂ​രി​ൽ എ​ൽ.​ടി.​ടി.​ഇ​യു​ടെ ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ലാ​ണ്​ രാ​ജീ​വ്​ ഗാ​ന്ധി​ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv gandhisrilankaltteworld newsmalayalam newsRajiv Gandhi's assassination
News Summary - Not involved in any way with Rajiv Gandhi's assassination, claims LTTE -world news
Next Story