Begin typing your search above and press return to search.
exit_to_app
exit_to_app
അണയില്ല, സിറിയയുടെ വിപ്ളവദാഹം
cancel

നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറയും, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറയും നിലപാട് എന്തുതന്നെയായാലും, സിറിയന്‍ ജനതയുടെ വിപ്ളവദാഹം അണയാന്‍ പോകുന്നില്ല. പരസ്പരം പോരടിക്കുന്ന വിമതസംഘങ്ങള്‍ എത്രയായാലും, സിറിയന്‍ വിപ്ളവം മരിച്ചിട്ടില്ല. സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ സിറിയയുടെ എത്ര പോരാളികളെ കുരുതികൊടുത്താലും, സിറിയയിലെ ജനകീയ വിപ്ളവം മരിക്കില്ല. വന്‍ ശക്തിരാഷ്ട്രങ്ങള്‍ അന്ത്യശാസനങ്ങള്‍ എത്ര നല്‍കിയാലും സിറിയന്‍ വിപ്ളവം അണയില്ല. ഏകാധിപതികളുടെയും രാജാക്കന്മാരുടെയും ഇംഗിതത്തിനനുസരിച്ചാണ് അവര്‍ കഥകള്‍ ചമക്കുന്നു.

ദരായയില്‍ ആദ്യത്തെ ഭരണകൂട വിരുദ്ധ പ്രതിഷേധം അരങ്ങേറിയതുമുതല്‍, വിപ്ളവമെന്താണെന്ന് സിറിയക്കാര്‍ നിര്‍വചിച്ചിരുന്നു. ആയുധങ്ങള്‍ക്കും സായുധശക്തികള്‍ക്കും, സമാധാനപരമായ രീതിയില്‍ പ്രതിഷേധിച്ച ജനങ്ങളുടെ സമരത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അന്ന് ‘ഥൗറ’ (വിപ്ളവം) എന്നാല്‍, മന$പരിവര്‍ത്തനമായിരുന്നു. ഹാഫിസ് അല്‍അസദും മകന്‍ ബശ്ശാര്‍ അല്‍അസദും  ചേര്‍ന്ന് പടച്ചെടുത്ത കിരാത ഭരണവ്യവസ്ഥയെ നിരാകരിക്കാനുള്ള മന$പരിവര്‍ത്തനം.

ഭരണകൂടത്തിന്‍െറ പതനത്തിന് ശ്രമിച്ചതോടൊപ്പം, നിന്ദയെക്കാള്‍ നല്ലത് മരണം വരിക്കുകയാണെന്ന പ്രഖ്യാപനവും സിറിയന്‍ ജനത നടത്തിയിരുന്നു. വിപ്ളവം തുടങ്ങിയപ്പോള്‍, രാജ്യത്തെങ്ങുമുള്ള എല്ലാ ആക്ടിവിസ്റ്റുകളും, ഓരോ ആഴ്ചയും സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ പ്രമേയം അവതരിപ്പിച്ചു. 2011 മാര്‍ച്ച് 18- അന്തസ്സ്, ഏപ്രില്‍ 15 നൈരന്തര്യം, ഏപ്രില്‍ 29 -പ്രതിഷേധം, മേയ് 13- സ്ത്രീ സ്വാതന്ത്ര്യം എന്നിങ്ങനെയായിരുന്നു ആ പ്രമേയങ്ങള്‍.

നിര്‍ഭാഗ്യവശാല്‍, വിപ്ളവത്തെക്കുറിച്ച് പഠിച്ചവരുടെയും അതിന്‍െറ വാര്‍ത്തകള്‍ പുറത്തുവിട്ടവരും ഈ പ്രമേയങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍, മറ്റുള്ളവര്‍, ആ പ്രമേയങ്ങള്‍ മറന്നെങ്കിലും, സിറിയന്‍ പൗരസമൂഹത്തിന്‍െറ സംരംഭങ്ങളായി അവ മാറിയിട്ടുണ്ട്. സിറിയക്കാര്‍ ആ പ്രമേയങ്ങള്‍ ഒരിക്കലും മറന്നില്ല.

മികച്ച ഉദാഹരണം ദരായ നഗരമാണ്. ഡമസ്കസിന്‍െറ പ്രാന്തപ്രദേശത്തുള്ള ഈ നഗരത്തില്‍ ഈ വര്‍ഷം ആദ്യം, വിമതരെ മുഴുവന്‍ സൈന്യം തുരത്തുകയുണ്ടായി. ഹിസ്ബുല്ലയെയും, സൈന്യത്തെയും ശക്തമായി എതിര്‍ത്തു എന്നതുകൊണ്ടുമാത്രമല്ല ദരായ ശ്രദ്ധാകേന്ദ്രമായത്. സായുധ സംഘര്‍ഷം രൂക്ഷമായപ്പോള്‍, ഇസ്ലാമിക പോരാളികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍, നിര്‍മിച്ച കൂറ്റന്‍ ഭൂഗര്‍ഭ വായനശാല കണ്ടാണ് ലോകത്തിന്‍െറ കണ്ണുതുറന്നത്. വിപ്ളവത്തിന്‍െറ ഏറ്റവും മോശമായ സന്ദര്‍ഭത്തില്‍പോലും, അതിന്‍െറ ആത്മാവ് ശരിയായ അളവില്‍ നെഞ്ചിലേറ്റിയ ഒട്ടേറെപേര്‍ ദരായയില്‍ ജീവിക്കുന്നുവെന്ന സന്ദേശമാണ് ദരായ സിറിയക്കും ലോകത്തിനും പകര്‍ന്നത്. സിറിയയുടെ ഗതകാല ചരിത്രം, വിപ്ളവകാരികള്‍ക്ക് ഏറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഹാഫിസ് അല്‍അസദ് ഭരണകൂടത്തിനെതിരായ അട്ടിമറിശ്രമത്തിന്‍െറ പേരില്‍ ഹമ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളെയാണ് ഹാഫിസ് കൊന്നൊടുക്കിയത്. 1919ല്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരായ പോരാട്ടവും സിറിയക്ക് പ്രചോദനമാണ്.

വിപ്ളവത്തെ നിര്‍വചിക്കേണ്ടത് ആര്?
സിറിയന്‍ വിപ്ളവം മുന്നോട്ടുപോയപ്പോള്‍, അതില്‍ കക്ഷികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു. അസദിന് കീഴിലെ ക്രൂരസൈന്യം മാത്രമല്ല, ലബനാന്‍ പിന്തുണയുള്ള ഹിസ്ബുല്ല, ഇറാന്‍ പിന്തുണയുള്ള അല്‍ഖുദ്സ് സേന, റഷ്യന്‍ സൈന്യം, കുര്‍ദ് പാര്‍ട്ടിയായ പി.വൈ.ഡി, ഐ.എസ്, ജബ്ഹത്ത് ഫത്ഹുശ്ശാം (നേരത്തേ അന്നുസ്റ ഫ്രണ്ട്) എന്നിവരെയെല്ലാം സിറിയന്‍ ജനത ഒരേസമയം നേരിടേണ്ട അവസ്ഥയിലായി.

2013 നവംബറില്‍, വിപ്ളവകാരികള്‍ ഇറാന്‍ ഇടപെടലിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയപ്പോള്‍, 2014 ഫെബ്രുവരിയിലും, ആഗസ്റ്റിലും ഹിസ്ബുല്ലക്കെതിരായ നിലപാടുകള്‍ അവര്‍ ആവര്‍ത്തിച്ചു. 2014 നവംബറില്‍ ഐ.എസിനെതിരെയും, 2015 ഒക്ടോബറില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെയും, സിറിയന്‍ ജനത പ്രതിഷേധിച്ചു. സിറിയന്‍ സൈന്യം അതിന്‍െറ ആക്രമണം ശക്തമാക്കിയിരിക്കുന്ന ഈ ഘട്ടത്തിലും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി സിറിയ മുഴക്കിയ ആഹ്വാനം കാലഹരണപ്പെട്ടിട്ടില്ളെന്ന സന്ദേശമാണ് നല്‍കിയത്.

സിറിയന്‍ വിപ്ളവത്തിന് പോരായ്മകളും വീഴ്ചകളും ഉണ്ടായിട്ടില്ളെന്നല്ല പറയുന്നത്. സിറിയന്‍ വിപ്ളവം സിറിയക്കാരില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്; അതിന് അവര്‍ വളരെയധികം വിലകൊടുക്കേണ്ടി വന്നെങ്കിലും. സിറിയന്‍ വിപ്ളവത്തിന്‍െറ ആത്മാവ് ജീവിച്ചിരിക്കുന്നുവെന്നും മരിച്ചുവെന്നും പറയാന്‍ അവകാശം സിറിയക്കാര്‍ക്ക് മാത്രമാണെന്ന് സാധ്യമായ സ്വരത്തിലെല്ലാം അവര്‍ പ്രഖ്യാപിക്കുകയാണ്. വിപ്ളവത്തെ കുറിച്ച് ഇതുവരെയുള്ള ആഖ്യാനങ്ങളെല്ലാം, തരംതാഴ്ന്നതും, കെട്ടിച്ചമച്ചതുമായിരുന്നു. വിപ്ളവത്തെ നിര്‍വചിക്കാനുള്ള അവകാശം സിറിയക്കാര്‍ക്കുതന്നെ നല്‍കേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നു.

(യു.എസില്‍ താമസിക്കുന്ന ലേഖിക അല്‍ ജസീറ സെന്‍റര്‍ ഫോര്‍ സ്റ്റഡീസില്‍ ഗവേഷകയാണ്)

Show Full Article
TAGS:syrian revolution daraya library 
News Summary - not decrease in syria's thrust for revolution
Next Story