ഉ. കൊറിയയുടെ അണുപരീക്ഷണം: ഹിരോഷിമയിൽ പ്രേയാഗിച്ചതിെൻറ പത്തിരട്ടി ശക്തികൂടിയതെന്ന്
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയ ഏറ്റവും ഒടുവിൽ നടത്തിയ ആണവ പരീക്ഷണം രണ്ടാംലോക മഹായുദ്ധ വേളയിൽ അമേരിക്ക ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിനേക്കാൾ പത്തു മടങ്ങ് ശക്തിയേറിയതാണെന്ന് ശാസ്ത്രജ്ഞർ. സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, യു.എസിലെ കാലിഫോർണിയ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പുംഗേരി യിലെ ആണവ പരീക്ഷണ മേഖലയിലെ മൗണ്ട് മാൻടാപിന് ഉൾവശത്ത് 2017 സെപ്റ്റംബർ മൂന്നിനാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. ഇതെ തുടർന്ന് മേഖലയിൽ 5.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂമിക്കുലുക്കം ഉണ്ടായതായി ‘സയൻസ്’ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനത്തിൽ പറയുന്നു. സീസ്മിക് റെക്കോഡിങ്ങുകളും റഡാർ സംവിധാനങ്ങളിൽനിന്നുള്ള വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. മൗണ്ട് മാൻടാപിൽ നടത്തിയ സ്ഫോടനത്തിൽ മലയുടെ മൂന്നര മീറ്റർ ഭാഗം പൊട്ടിത്തെറിച്ചുവെന്നും പറയുന്നു. മലയുടെ 400-600 മീറ്റർ ആഴത്തിലേക്ക് സ്ഫോടനത്തിെൻറ പ്രകമ്പനം പ്രതിഫലിച്ചു. അണുവിസ്ഫോടനം നടന്ന് 8.5 മിനിറ്റ് കഴിഞ്ഞ ഉടൻ ഇതിെൻറ 700 മീറ്റർ അകലെ തെക്കു ഭാഗത്ത് മറ്റൊരു സ്ഫോടനം ഉണ്ടായെന്നും പറയപ്പെടുന്നു. ഇത് അണുപരീക്ഷണ കേന്ദ്രത്തിനും അവിടേക്കുള്ള തുരങ്കത്തിെൻറ കവാടത്തിനും ഇടക്കാണെന്നും ആദ്യത്തെ സ്ഫോടനത്തിെൻറ ബാക്കിപത്രമായി നടന്നതായിരിക്കാം ഇതെന്നും ഗവേഷകർ കരുതുന്നു.
120 കിലോ ടണ്ണിനും 300 കിലോ ടണ്ണിനും ഇടയിൽ ആണത്രെ ഇൗ ബോംബിെൻറ ഭാരം. ഏകദേശം ഒരു ഫുട്ബാൾ സ്റ്റേഡിയത്തിെൻറ അത്ര വലിപ്പത്തിലുള്ള കുഴിയാണ് ഇൗ സ്ഫോടനം തീർത്തത്. ഗ്രാനൈറ്റ് പാറകൾ ധൂളികൾ ആയി മാറി. രണ്ടു കിലോമീറ്ററോളം ദൂരപരിധിയിലുള്ള പാറകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
