Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാ​ഗ്​​ദാ​നം...

വാ​ഗ്​​ദാ​നം പാ​ലി​​ച്ചി​​ല്ലെ​ങ്കി​ൽ മ​റ്റു വ​ഴി​ക​ൾ തേ​ടും –കിം

text_fields
bookmark_border
വാ​ഗ്​​ദാ​നം പാ​ലി​​ച്ചി​​ല്ലെ​ങ്കി​ൽ  മ​റ്റു വ​ഴി​ക​ൾ തേ​ടും –കിം
cancel

പ്യോ​ങ്​​യാ​ങ്​: കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ ഉ​പ​രോ​ധം നീ​ക്കു​മെ​ന്ന വാ​ഗ്​​ദാ​ന​ത്തി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ന്നോ​ട്ടു​പോ​യാ​ൽ മ​റ്റു വ​ഴി​ക​ൾ നോ​ക്കു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ന്നി​​​​െൻറ ഭീ​ഷ​ണി. പു​തു​വ​ത്സ​ര​ദി​ന പ്ര​സം​ഗ​ത്തി​ലാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ കി​മ്മി​​​​െൻറ മു​ന്ന​റി​യി​പ്പ്.

2018 ജൂ​ണി​ൽ സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​നും കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​നും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട്​ ഇൗ ​വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

‘ലോ​ക​ത്തെ മു​ഴു​വ​ന്‍ സാ​ക്ഷി​യാ​ക്കി ന​ല്‍കി​യ വാ​ഗ്ദാ​നം യു.​എ​സ് പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍, ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ പ​ര​മാ​ധി​കാ​ര​വും താ​ല്‍പ​ര്യ​വും സം​ര​ക്ഷി​ക്കാ​ന്‍ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​മെ​ന്നാ​യി​രു​ന്നു കി​മ്മി​​​​െൻറ പ്ര​സ്​​താ​വ​ന. ക​രാ​ർ ന​ട​പ്പാ​ക്കാ​ൻ ട്രം​പു​മാ​യി ഏ​തു​സ​മ​യ​ത്തും ച​ർ​ച്ച​ക്കു ത​യാ​റാ​ണെ​ന്നും കിം ​വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും 30 മി​നി​റ്റ്​ നീ​ണ്ട പ്ര​സം​ഗ​ത്തി​നി​ടെ കിം ​സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usnorth koreakim jong unworld newsmalayalam newsDonald Trump
News Summary - North Korea's Kim Warns Trump Talks at Risk Over Sanctions
Next Story