പാർട്ടി പ്ലീനറി യോഗം വിളിച്ച് കിം ജോങ് ഉൻ
text_fieldsപ്യോങ്യാങ്: യു.എസുമായുള്ള ചർച്ചകളിൽ അനിശ്ചിതത്വം നില നിൽക്കുന്നതിനിടെ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വീണ്ടും ബാലിസ്റ്റ് മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാർട്ടിയുടെ യോഗം ശനിയാഴ്ച തുടങ്ങിയത്. അമേരിക്കയുമായുള്ള ചർച്ചകളുടെ ഭാവിയും പ്ലീനറി യോഗം നിശ്ചയിക്കും.
കൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ യോഗം കിം ജോങ് ഉന്നിെൻറ അധ്യക്ഷതയിൽ ചേർന്നുവെന്നും പ്രതിരോധരംഗത്തെ പല കാര്യങ്ങളും ചർച്ച ചെയ്തുവെന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
പുതിയ കാലത്ത് വിപ്ലവം ജയിക്കുന്നതിന് വേണ്ടിയുള്ള നയപരമായ പല കാര്യങ്ങളും പ്ലീനറി യോഗത്തിൽ ചർച്ചയായെന്നും വാർത്ത ഏജൻസി വ്യക്തമാക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അവർ തയാറായിട്ടില്ല.