കിങ്​ ജോങ്​ ഉന്നി​െൻറ സഹോദരൻ  സി.​െഎ.എ ചാരനായിരു​ന്നെന്ന് റിപ്പോർട്ട്​

  • ചൈ​ന​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളുമായും ബ​ന്ധ​ം

22:26 PM
11/06/2019
north-koria

വാ​ഷി​ങ്​​ട​ൺ: ​ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കി​ങ്​ ജോ​ങ്​ ഉ​ന്നി​​െൻറ അ​ർ​ധ​സ​ഹോ​ദ​ര​ൻ കി​ങ്​ ജോ​ങ്​ നാം ​അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന സി.​ഐ.​എ​ക്ക്​ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന ആ​ളാ​യി​രു​ന്നെ​ന്ന്​ റി​പ്പോ​ർ​ട്ട്. ‘ഇ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ച​റി​യാ​വു​ന്ന’ ആ​ളെ ഉ​ദ്ധ​രി​ച്ച്​ യു.​എ​സ്​ പ​ത്ര​മാ​യ വാ​ൾ​സ്​​ട്രീ​റ്റ്​ ജേ​ണ​ലാ​ണ്​ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 2017ൽ ​ക്വാ​ലാ​ല​മ്പൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച്​ കൊ​ല്ല​പ്പെ​ട്ട കിം​ ​നാ​മി​​െൻറ മ​ര​ണ​ത്തി​ന്​ പി​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണെ​ന്ന്​ യു.​എ​സും ദ​ക്ഷി​ണ കൊ​റി​യ​യും ആ​രോ​പി​ച്ചി​രു​ന്നു.  

നാ​മി​നും സി.​ഐ.​എ​ക്കു​മി​ട​യി​ൽ ഒ​രു ശൃം​ഖ​ല​യു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, നാ​മും സി.​ഐ.​എ​യും ത​മ്മി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ അ​വ്യ​ക്​​ത​ത​യു​ണ്ട്. കി​ങ്​ ജോ​ങ്​ ഉ​ന്നി​നെ കു​റി​ച്ച്​ ചൊ​വ്വാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ് റി​പ്പോ​ർ​ട്ട​ർ അ​ന്ന ഫി​ഫീ​ൽ​ഡി​​െൻറ പു​സ്​​ത​കം ‘ദ ​ഗ്രേ​റ്റ്​ സ​ക്​​സ​സ​റി’​ലും സ​ഹോ​ദ​ര​​െൻറ സി.​ഐ.​എ ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ​യാ​യി സിം​ഗ​പ്പൂ​രി​ലും മ​ലേ​ഷ്യ​യി​ലും വെ​ച്ചാ​ണ്​ സി.​ഐ.​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി നാം ​കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ്​ ഫി​ഫീ​ൽ​ഡി​​െൻറ പു​സ്​​ത​ക​ത്തി​ലു​ള്ള​ത്. ഏ​ഷ്യ​ക്കാ​ര​​െൻറ ഛായ​യു​ള്ള, സി.​ഐ.​എ ഏ​ജ​​​െൻറ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന​യാ​ൾ കിം ​നാ​മി​​െൻറ അ​വ​സാ​ന ​മ​ലേ​ഷ്യ​ൻ യാ​ത്ര​ക്കി​ടെ ഹോ​ട്ട​ലി​ലെ ലി​ഫ്​​റ്റി​ൽ ഒ​ന്നി​ച്ചു​ള്ള​തി​​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്നും പു​സ്​​ത​കം പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ടു​േ​മ്പാ​ൾ കിം ​നാ​മി​​െൻറ ബാ​ഗി​ൽ 1.2 ല​ക്ഷം ഡോ​ള​ർ പ​ണ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തി​നു​ള്ള കൈ​ക്കൂ​ലി​യാ​ണോ അ​ദ്ദേ​ഹ​ത്തി​​െൻറ കാ​സി​നോ ബി​സി​ന​സി​ൽ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണോ എ​ന്ന​കാ​ര്യം വ്യ​ക്​​ത​മ​ല്ല. ചൈ​ന​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും കിം ​നാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി മു​ൻ ഉ​ദ്യോ​ഗ​സ്​​ഥ​െ​​ര ഉ​ദ്ധ​രി​ച്ച്​ വാ​ൾ സ്​​ട്രീ​റ്റ്​ ജേ​ണ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 2017 ഫെ​ബ്രു​വ​രി​യി​ൽ ക്വാ​ലാ​ല​മ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച്​ ര​ണ്ടു യു​വ​തി​ക​ൾ മാ​ര​ക രാ​സ​വ​സ്​​തു പു​ര​ട്ടി​യ തൂ​വാ​ല കിം ​നാ​മി​​െൻറ മു​ഖ​ത്ത്​ ഉ​ര​സി അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്​​നാം എ​ന്നീ രാ​ജ്യ​ക്കാ​രാ​യ ഇ​രു യു​വ​തി​ക​ളെ​യും കൊ​ല​പാ​ത​ക കു​റ്റം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​െ​ന തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷം വി​ട്ട​യ​ച്ചി​രു​ന്നു.

Loading...
COMMENTS