ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മു​ൻ പ്ര​സി​ഡ​ൻ​റി​െൻറ സു​ഹൃ​ത്തി​ന്​ 20 വ​ർ​ഷം ത​ട​വ്​

  • പാർക്കി​െൻറ രാജിയിലേക്ക്​ നയിച്ച അഴിമതിക്കേസിലാണ്​ വിധി

23:23 PM
13/02/2018

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യെ പി​ടി​ച്ചു​കു​ലു​ക്കി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ പാ​ർ​ക്​ ഗ്യൂ​ൻ​ഹൈ​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്ത്​ ചോ​യ്​ സൂ​ൻ സി​ലി​ന്​ 20 വ​ർ​ഷം ത​ട​വ്.  
പാ​ർ​കി​​​െൻറ ഇം​പീ​ച്​​മ​​െൻറി​ൽ ക​ലാ​ശി​ച്ച അ​ഴി​മ​തി​ക്കേ​സി​ൽ ചോ​യ്​​യു​ടെ പ​ങ്ക്​ വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞ​താ​യി സോ​ളി​ലെ ജി​ല്ല കോ​ട​തി ക​ണ്ടെ​ത്തി.

പാ​ർ​കു​മാ​യു​ള്ള ബ​ന്ധം  മു​ത​ലെ​ടു​ത്ത്​ രാ​ജ്യ​ത്തെ സാം​സ​ങ്, ചി​ല്ല​റ വ്യാ​പാ​ര രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ ‘ലോ​െ​ത്ത’ പോ​ലു​ള്ള ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ ചോ​യ്​​ക്കെ​തി​രെ​യു​ള്ള കേ​സ്. തട്ടിപ്പിന്​ കൂ​ട്ടു​നി​ന്ന​തി​നാ​ണ്​ പാ​ർ​കി​െ​ന അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്.  അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്​​ത്​ അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന പാ​ർ​കി​​​െൻറ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ രാ​ജ്യ​ത്ത്​ നി​ര​വ​ധി പ്ര​േ​ക്ഷാ​ഭ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.

ചോ​യ്​​യു​ടെ കീ​ഴി​ലെ സ​ന്ന​ദ്ധ​സ്​​ഥാ​പ​ന​ത്തി​​​​െൻറ പേ​രി​ലാ​ണ്​ പ​ണം​പി​രി​പ്പി​ച്ച​ത്. കേ​സി​ൽ സാം​സ​ങ്​ മേ​ധാ​വി​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.  ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ലെ അ​തി​കാ​യ​ന്മാ​രാ​യ സാം​സ​ങ്ങി​ൽ​നി​ന്നും മ​റ്റൊ​രു ക​മ്പ​നി​യി​ൽ​നി​ന്നു​മാ​യി 90 ല​ക്ഷം പൗ​ണ്ട്​ ആ​ണ്​ ചോ​യ്​ വാ​ങ്ങി​യ​ത്. ക​മ്പ​നി​ക്ക്​  സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

 ​‘േലാ​ത്തെ’ ചെ​യ​ർ​മാ​ൻ ചി​ൻ ദോ​ങ്​ ബി​നെ  ര​ണ്ട​ര വ​ർ​ഷ​​ത്തെ​യും പാ​ർ​കി​​​െൻറ മു​ൻ സ​ഹാ​യി ആ​ൻ ജോ​ങ്​ ബോ​മി​നെ​ ആ​റു​വ​ർ​ഷ​ത്തെ​യും ത​ട​വി​ന്​ ശി​ക്ഷി​ച്ചു.

Loading...
COMMENTS