Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവായുധ നിരായുധീകരണം:...

ആണവായുധ നിരായുധീകരണം: യു.എസിനെതിരെ വിമർശനവുമായി ഉത്തരകൊറിയ

text_fields
bookmark_border
trump-kim
cancel

പ്യോങ്​യാങ്​: ആണവായുധ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ്​ ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്​ നടപ്പിലാക്കുന്നതെന്ന വിമർശനവുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വാർത്ത മാധ്യമമായ കെ.സി.എൻ.എയാണ്​ വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയുടെ സന്ദർശനത്തിനിടെയാണ്​ ഉത്തരകൊറിയയുടെ പുതിയ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

ആണവായുധനിരായുധീകരണത്തിനായി കൂടുതൽ മികച്ച പദ്ധതിയുമായി യു.എസ്​ എത്തുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഉത്തരകൊറിയയുടെ പ്രസ്​താവന പറയുന്നു. അങ്ങനെയെങ്കിൽ അതിന്​ ഉത്തരകൊറിയ പിന്തുണ നൽകും. അതേ സമയം, ആണവായുധനിരായുധീകരണത്തിൽ യു.എസി​​​െൻറ എകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കില്ലെന്നും ഉത്തരകൊറിയ വ്യക്​തമാക്കി.

കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ  സ​മ്പൂ​ർ​ണ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം എ​ന്ന​തി​ൽ വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ലെ​ന്ന്​  യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ വ്യക്​തമാക്കിയിരുന്നു. ഉത്തരകൊറിയയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു പോംപിയുടെ പ്രസ്​താവന. സിംഗപ്പൂരിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും ഉത്തരകൊറിയൻ നേതാവ്​ കിം ​േജാങ്​ ഉന്നും തമ്മിൽ നടത്തിയ കൂടികാഴ്​ചയിൽ ആണവായുധ നിരായുധീകരണം സംബന്ധിച്ച ധാരണയായിരുന്നു. അതിന്​ ശേഷവും ആണവ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ട്​ പോവുകയാണെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usnorth koreaworld newskimmalayalam newsDonald Trump
News Summary - North Korea: US is making 'gangster-like' demands on denuclearisation-World news
Next Story