Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനെ കടലിൽ മുക്കും;...

ജപ്പാനെ കടലിൽ മുക്കും; അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയ

text_fields
bookmark_border
Kim-Jong-un
cancel

പ്യോങ്​യാങ്​: ആണവായുധമുപയോഗിച്ച്​ ജപ്പാനെ കടലിൽ മുക്കുമെന്നും​ അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. ​ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്​തമാക്കി ​െഎക്യരാഷ്​ട്രസഭ പ്രമേയം പാസാക്കിയതിന്​ പിന്നാലെയാണ്​ ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്​.

ആണവായുധമുപയോഗിച്ച്​ ജപ്പാനെ കടലിൽ മുക്കുകയാണ്​ വേണ്ടത്​. തങ്ങളുടെ സമീപത്ത്​ ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ല. അമേരിക്കയെ ചാരമാക്കി മാറ്റുമെന്നും ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്ത എജൻസി പുറത്തുവിട്ട കുറിപ്പിൽ വ്യക്​തമാക്കുന്നു.

സെപ്​തംബർ മൂന്നിന്​ ആറാമത്തെ ആണവപരീക്ഷണം കൊറിയ നടത്തിയതോടെയാണ്​ മേഖലയിൽ വീണ്ടും പ്രശ്​നങ്ങൾ രൂക്ഷമായത്​. നേരത്തെ യു.എന്നി​​െൻറ 15 അംഗ സെക്യൂരിറ്റി കൗൺസിൽലാണ്​ ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്​. ഉത്തരകൊറിയയുടെ വസ്​ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ്​ പ്രമേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanusanorth koreathreatensworld newsmalayalam newsasia-Pacific
News Summary - North Korea threatens to 'sink Japan into the sea with a nuclear bomb–World news
Next Story