വീണ്ടും ഉത്തരകൊറിയയുടെ ഹൃസ്വദൂര മിസൈൽ പരീക്ഷണം
text_fieldsപ്യോങ്യാങ്ങ്: ദക്ഷിണ കൊറിയയുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. രാജ്യത്തിെൻറ കിഴക്കൻ ഭാഗത്ത് നിന്ന് ഹൃസ്വദൂര മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ദക്ഷിണകൊറിയയാണ് മിസൈൽ പരീക്ഷിച്ചുവെന്ന വിവരം പുറത്ത് വിട്ടത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. മിസൈൽ പരീക്ഷണത്തിെൻറ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ദക്ഷിണകൊറിയ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് യു.എസും വ്യക്തമാക്കി.
നേരത്തെ മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ യു.എസും ദക്ഷിണകൊറിയയും തീരുമാനിച്ചിരുന്നു. പിന്നീട് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
