അതിർത്തിയിലെ ഉത്തര കൊറിയൻ യുദ്ധായുധങ്ങൾ നീക്കംചെയ്തേക്കും
text_fieldsസോൾ: ഇരു കൊറിയകൾക്കുമിടയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി അതിർത്തിയിലെ യുദ്ധായുധങ്ങൾ മാറ്റുന്നതു സംബന്ധിച്ച് ചർച്ചചെയ്യുമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിനടക്കം ഭീഷണിയാകുന്ന രീതിയിൽ ആയിരത്തോളം കൂറ്റൻ യുദ്ധോപകരണങ്ങൾ അതിർത്തിയിൽ ഉത്തര കൊറിയ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിനായി നടക്കുന്ന ചർച്ചകളുടെ ഭാഗമായാണ് പതിറ്റാണ്ടുകളായി ഭീഷണിയായ ആയുധങ്ങൾ നീക്കുന്നത് ചർച്ചക്ക് വന്നതെന്ന് കൊറിയൻ യുദ്ധാരംഭത്തിെൻറ 68ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ യാക് യോൻ പറഞ്ഞു.
ഇത്തരമൊരു നീക്കം നടക്കുന്നതായി നേരത്തേ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആദ്യമായാണ് കൊറിയൻ രാഷ്ട്രീയ നേതൃത്വം ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇരു കൊറിയകളുടെയും ഉന്നത സൈനിക നേതൃത്വം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം ചേർന്നിട്ടുണ്ട്. ഇൗ യോഗത്തിൽ യുദ്ധായുധങ്ങൾ നീക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ, കൊറിയൻ യുദ്ധ വാർഷികത്തിൽ എല്ലാ വർഷവും ഉത്തര കൊറിയ നടത്തുന്ന ‘അമേരിക്കൻ അധിനിവേശ വിരുദ്ധ റാലി’ ഇത്തവണ ഉപേക്ഷിച്ചു. കിം ജോങ് ഇന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
