Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനൊപ്പം...

ട്രംപിനൊപ്പം ചേർന്നതുകൊണ്ട്​ മെച്ചമുണ്ടാകില്ലെന്ന്​ ഉത്തര കൊറിയ

text_fields
bookmark_border
ട്രംപിനൊപ്പം ചേർന്നതുകൊണ്ട്​ മെച്ചമുണ്ടാകില്ലെന്ന്​ ഉത്തര കൊറിയ
cancel

സോൾ: കൃത്യം രണ്ടു വർഷം മുമ്പ്​ നടത്തിയ ചരിത്ര ഉച്ചകോടിയിൽ നൽകിയ വാഗ്​ദാനങ്ങളൊന്നും അമേരിക്ക പാലിച്ചി​െല്ലന്ന്​ കുറ്റപ്പെടുത്തി ഉത്തര കൊറിയ രംഗത്ത്​. 2012 ജൂൺ 12ന്​ കിം ജോങ്​ ഉന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും നടത്തിയ കൂടിക്കാഴ്​ചയിൽ പറഞ്ഞതൊന്നും അമേരിക്ക പ്രാവർത്തികമാക്കിയില്ലെന്ന്​ ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി റി സോൻ ഗ്വോൻ  ചൂണ്ടിക്കാട്ടി. ട്രംപുമായും അമേരിക്കയുമായും കൂടിച്ചേരുന്നതുകൊണ്ട്​ എന്തെങ്കിലും മെച്ചമുണ്ടാകുമെന്ന്​ തങ്ങൾ കരുതുന്നില്ലെന്ന്​ ഗ്വോൻ അഭിപ്രായപ്പെട്ടു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക, മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരത്തിനായി പ്രവർത്തിക്കുക തുടങ്ങി ഉച്ചകോടിയിൽ ചർച്ചയായ വിഷയങ്ങളിൽ പുരോഗതിയില്ലാത്തതാണ്​ ഉത്തര കൊറിയയെ ചൊടിപ്പിച്ചത്​. അതിനുശേഷം ട്രംപും കിമ്മും രണ്ടു തവണ കണ്ടെങ്കിലും ഉടമ്പടികളിലെത്താൻ കഴിഞ്ഞതുമില്ല. 

‘പൊള്ളയായ വാഗ്​ദാനത്തേക്കാൾ വലിയ കപടനാട്യങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തങ്ങൾ​ ഉന്നമിട്ടത്​ ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനും ഞെരുക്കാനുമാണെന്ന്​ യു.എസി​​െൻറ നിലപാടുകൾ കാട്ടിത്തന്നിട്ടുണ്ട്​. അമേരിക്കയിൽനിന്ന്​ ദീർഘകാലമായുള്ള ​ൈസനിക ഭീഷണിയെ പ്രതിരോധിക്കാൻ സുശക്​തവും വിശ്വസനീയവുമായ സേനയാണ്​ ഉത്തരകൊറിയയുടെ ആത്യന്തിക ലക്ഷ്യമെന്ന്​ കൊറിയൻ സെൻട്രൽ ന്യൂസ്​ ഏജൻസി നൽകിയ റിപ്പോർട്ടിൽ ഗ്വോൻ വ്യക്​തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usnorth koreawashingtonKim Jong Unworld newsDonald Trump
News Summary - North Korea says it sees no benefit from engaging with Trump-World News
Next Story