Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2019 4:39 PM GMT Updated On
date_range 14 Dec 2019 4:39 PM GMTവീണ്ടും സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തരെകാറിയ
text_fieldsപ്യോങ്യാങ്: മറ്റൊരു സുപ്രധാന പരീക്ഷണംകൂടി വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. ഇതോടെ തങ്ങളുടെ ആണവശക്തി കൂടുതൽ ദൃഢമായെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. ട്രംപ് ഭരണകൂടത്തിനു മേൽ സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയും ഉത്തരകൊറിയ വലിയ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ചിരുന്നു.
ഏതുതരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തിയതെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. യു.എസുമായുള്ള ആണവ ചർച്ച പുനരാരംഭിക്കണമെങ്കിൽ ഉപരോധങ്ങളിൽ അയവുവരുത്തണമെന്നാണ് ഉത്തരകൊറിയ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ആണവപരീക്ഷണങ്ങൾ സജീവമാക്കുമെന്നും ഭീഷണിമുഴക്കുകയും ചെയ്തു.
Next Story