ഉത്തര കൊറിയ ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചുതുടങ്ങി
text_fieldsസോൾ: ഡോണൾഡ് ട്രംപ്-കിം ജോങ് ഉൻ കൂടിക്കാഴ്ചക്ക് മുന്നോടിയായി ഉത്തര കൊറിയ ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചുതുടങ്ങി. പുൻഗ്യറിയിലെ കേന്ദ്രം പൂർണമായി നശിപ്പിക്കുമെന്നും അവസാന ദിവസം ഇൗമാസം 23നും 25നും ഇടയിൽ ക്ഷണിക്കപ്പെട്ട വിദേശ മാധ്യമപ്രവർത്തകർക്ക് ഇതിന് സാക്ഷികളാവാൻ അവസരമൊരുക്കുമെന്നും ഉത്തര കൊറിയ അറിയിച്ചു.
ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചുതുടങ്ങിയെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനം ശരിയാണെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും യു.എസ് നിരീക്ഷണ ഗ്രൂപ് സ്ഥിരീകരിച്ചു.
ഉത്തര കൊറിയ ഇതുവരെ നടത്തിയ ആറ് ആണവ പരീക്ഷണങ്ങളും രാജ്യത്തിെൻറ വടക്കുകിഴക്കൻ ഭാഗത്തുള്ള പുൻഗ്യറിയിലെ കേന്ദ്രത്തിലാണ് അരങ്ങേറിയിരുന്നത്. ഇതിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ അവസാനത്തെ ആണവ പരീക്ഷണം അമേരിക്ക ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിെൻറ പത്തിരട്ടി ശക്തിയേറിയതായിരുന്നുവെന്ന് ചില ഗവേഷകർ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയ തന്നെ ഇതിനെ ‘എച്ച്-ബോംബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
രാജ്യത്തിെൻറ ആണവ ശക്തി പൂർണമായിക്കഴിഞ്ഞതായും ഇനി ആണവ പരീക്ഷണം നടത്തില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. അതിനാൽതന്നെ ആണവ പരീക്ഷണ കേന്ദ്രം പൊളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
